ഐ.സി.യു പീഡനക്കേസ്; അതിജീവിതക്കനുകൂലമായി മൊഴി നൽകിയ സീനിയർ നഴ്‌സിങ് ഓഫീസർക്ക് സ്ഥലം മാറ്റം

ജോലി ഒഴിയണമെന്നാവശ്യപ്പെട്ട് ഉത്തരവിറക്കി

Update: 2023-11-30 09:41 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിതക്ക് അനുകൂലമായി മൊഴി നല്കിയ സീനിയർ നഴ്സിങ് ഓഫീസർക്ക് സ്ഥലം മാറ്റം. സീനിയർ നഴ്സിങ് ഓഫീസർ പി.ബി അനിതയെ ഇടുക്കി മെഡിക്കല്‍ കോളജിലേക്കാണ് ഡി.എം.ഇ സ്ഥലം മാറ്റിയത്. ഉടന്‍ ജോലി ഒഴിയണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും ഉത്തരവിറക്കി. 

അതേസമയം,  തനിക്ക് അനുകൂലമായി മൊഴി കൊടുത്ത നഴ്‌സിനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധവുമായി അതിജീവിത രംഗത്തെത്തി. കോഴിക്കോട് മെഡിക്കൽകോളജ് പ്രിൻസിപ്പൽ ഓഫീസിൽ കുത്തിയിരുന്നാണ് അതിജീവിത  പ്രതിഷേധിച്ചത്. സ്ഥലംമാറ്റ ഉത്തരവ് പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് അതിജീവിതയുടെ നിലപാട്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News