അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തി; കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരെ പ്രതി ചേർത്തു

സന്ദീപ് വാര്യർ നാലാം പ്രതിയാണ്, പത്തനംതിട്ട മഹിള കോൺ​ഗ്രസ് ജില്ല സെക്രട്ടറി രഞ്ജിത പുളിക്കലാണ് ഒന്നാം പ്രതി

Update: 2025-11-30 13:46 GMT

തിരുവനന്തപുരം: രാഹുൽമാങ്കൂട്ടത്തിൽ‌ എംഎൽഎക്കെതിരെ പരാതി നൽകിയ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരെ പ്രതിചേർത്തു. സന്ദീപ് വാര്യർ നാലാം പ്രതിയാണ്. പത്തനംതിട്ട മഹിള കോൺ​ഗ്രസ് ജില്ല സെക്രട്ടറി രഞ്ജിത പുളിക്കലാണ് ഒന്നാം പ്രതി. അഡ്വ.ദീപ ജോസഫാണ് രണ്ടാം പ്രതിയാണ്. രാഹുൽ ഈശ്വർ അഞ്ചാം പ്രതിയാണ്.

അതിജീവിതക്കെതിരെ അധിക്ഷേപ വിഡിയോകൾ ചെയ്ത രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുൽ ഈശ്വറിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കും. നിലവിൽ നാല് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പേരെടുത്ത് പറയാത്ത ഫേസ്ബുക്ക് URL കൾക്കെതിരേയും കേസ് എടുത്തിട്ടുണ്ട്. ‌

കസ്റ്റഡിയിലെടുത്ത രാ​ഹുൽ ഈശ്വറിനെ സൈബർ പൊലീസ് എസിപിയുടെ നേതൃത്വത്തിലായിരിക്കും ചോ​ദ്യം ചെയ്യുക. തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് സൈബർ പോലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. അതിജീവിതക്കെതിരെ 12 അധിക്ഷേപവിഡിയോകൾ ചെയ്തു, സ്വഭാവഹത്യ നടത്തി എന്നീ കുറ്റങ്ങളാണ് ചുമത്തിയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News