ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ പീഡന ശ്രമം; അസം സ്വദേശി പിടിയിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺകുട്ടികൾക്ക് നേരെയാണ് പീഡന ശ്രമം നടന്നത്

Update: 2023-09-19 01:12 GMT
Editor : anjala | By : Web Desk

ഇടുക്കി: ഇടുക്കി ചെറുതോണിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ പീഡന ശ്രമം. ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺകുട്ടികൾക്ക് നേരെയാണ് പീഡന ശ്രമം നടന്നത്. മൂന്നും ആറും വയസ്സ് പ്രായമുള്ള കുട്ടികളെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. അസം സ്വദേശി നീൽകുമാർ ദാസിനെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. മിഠായി വാങ്ങി നൽകാമെന്ന് പറഞ്ഞ് പെൺകുട്ടികളെ മുറിയിൽ കൂട്ടി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് മറ്റൊരു അതിഥി തൊഴിലാളി കാണുകയും തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

Full View

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News