ക്രൈസ്തവർക്കെതിരായ ആക്രമണത്തിൽ പങ്കില്ലെങ്കിൽ ബി.ജെ.പിയത് പരസ്യമായി പറയണം: ഓർത്തഡോക്സ് സഭ

'ഉത്തരേന്ത്യയിലെ ക്രൈസ്തവർക്കെതിരായ ആക്രമണത്തിൽ പങ്കില്ലെങ്കിൽ ബി.ജെ.പിയും ആർ.എസ്.എസും അത് പരസ്യമായി പറയണം'

Update: 2023-04-09 07:34 GMT

കൊച്ചി: ഈസ്റ്റർ ദിനത്തിലെ പളളി സന്ദർശനം കൊണ്ട് ബി.ജെ.പിയോടുളള ക്രൈസ്തവരുടെ നിലപാടിന് മാറ്റമുണ്ടാകില്ലെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസോലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. ഉത്തരേന്ത്യയിലെ ക്രൈസ്തവർക്കെതിരായ ആക്രമണത്തിൽ പങ്കില്ലെങ്കിൽ ബി.ജെ.പിയും ആർ.എസ്.എസും അത് പരസ്യമായി പറയണം. അല്ലാത്ത കാലത്തോളം ബി.ജെ.പിയുടെ വാക്കുകളെ വിശ്വസിക്കില്ലെന്നും അദ്ദേഹം മീഡയിവണിനോട് പറഞ്ഞു.

അതേസമയം ബി.ജെ.പി അനുകൂല രാഷ്ട്രീയ നിലപാടുമായി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി രംഗത്ത് എത്തിയിരുന്നു. ബി.ജെ.പി ഭരണത്തിൽ ക്രിസ്ത്യൻ സമൂഹം സുരക്ഷിതമല്ലെന്ന് പറയുന്നത് ശരിയല്ല. മറ്റ് പാർട്ടികളിൽ പ്രതീക്ഷ നഷ്ടപ്പെടുമ്പോള്‍ ജനങ്ങൾ പുതിയ പാർട്ടിയെ പിന്തുണക്കുന്നത് സ്വാഭാവികമാണ്. ജനങ്ങളുടെ ആവശ്യം സാധിച്ചു കൊടുക്കുന്ന സർക്കാരുകളെയാണ് അവർ പിന്തുണയ്ക്കുക. കോൺഗ്രസ് വളരണമെങ്കിൽ പാർട്ടിയോടുള്ള പ്രതിബദ്ധത നേതാക്കൾക്ക് ഉണ്ടാകണം. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കർദിനാളിന്റെ പ്രതികരണം.

Advertising
Advertising

ബി.ജെ.പി ഭരണത്തിൽ ക്രിസ്ത്യൻ സമൂഹം സുരക്ഷിതരാണ്. ജനങ്ങൾക്ക് എല്ലാവിധത്തിലുള്ള സംരക്ഷണവും വികസനവും അവരുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കുന്ന സർക്കാറുകളോട് സ്വാഭാവികമായിട്ടും ആകർഷണമുണ്ടാകും. ബി.ജെ.പി ഇക്കാര്യത്തിൽ വിജയിക്കുന്നുണ്ട്- ആലഞ്ചേരി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞടുപ്പിനോട് അനുബന്ധിച്ച് ക്രിസ്ത്യൻ സമൂഹത്തെ ഒപ്പംനിർത്താനുള്ള ബി.ജെ.പിയുടെ നീക്കത്തിന് ബലം നൽകുന്നതാണ് സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരിയുടെ പ്രസ്താവന.

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News