പുരാവസ്തു തട്ടിപ്പ് കേസ്; ഐ.ജി ലക്ഷ്മണയുടെ സസ്‌പെൻഷൻ നീട്ടി

മൂന്ന് മാസത്തേക്കാണ് സസ്‌പെൻഷൻ നീട്ടിയത്

Update: 2022-08-09 06:13 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: ഐ.ജി ലക്ഷ്മണയുടെ സസ്‌പെൻഷൻ നീട്ടി. മൂന്ന് മാസത്തേക്കാണ് സസ്‌പെൻഷൻ നീട്ടിയത്.പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്നായിരുന്നു ഐ.ജി ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്തത്.

സസ്‌പെൻഷൻ നീട്ടാൻ റിവ്യൂ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗം ചേർന്നാണ് സസ്‌പെൻഷൻ കാലാവധി നീട്ടാൻ തീരുമാനിച്ചത്. ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ച് ഉത്തരവിറക്കുകയായിരുന്നു

ഒമ്പത് മാസം മുമ്പാണ്  ഐ ജിയായിരുന്ന ഗുഗുലോത്ത് ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്തത്. ലക്ഷ്മണക്ക് എതിരായ വകുപ്പ് തല അന്വേഷണം തീരാത്ത സാഹചര്യത്തിലാണ് സസ്‌പെൻഷൻ വീണ്ടും നീട്ടാൻ തീരുമാനിച്ചത്.

ഐ.ജി ലക്ഷ്മണയും തട്ടിപ്പുകാരനായ മോണ്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ നവംബര്‍ പത്തിന് ഐ.ജി ലക്ഷ്മണയെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഐ.ജി ലക്ഷ്മണയുടെ അതിഥിയായി പൊലീസ് ക്ലബിലും മോൻസൻ തങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News