സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് ലോക് ഡൗണിന് സമാനമായ നിയന്ത്രണം വേണമെന്ന് ഐഎംഎ

ദിനംപ്രതി ഒന്നരലക്ഷം പരിശോധന നടത്തണമെന്നും വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് കർശന നിയന്ത്രണങ്ങൾ വേണമെന്നും ഐഎംഎ നിർദേശം.

Update: 2021-04-26 10:17 GMT
Editor : Nidhin | By : Web Desk

സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് ലോക് ഡൗണിന് സമാനമായ നിയന്ത്രണം വേണമെന്ന് ഐഎംഎ. ദിനംപ്രതി ഒന്നരലക്ഷം പരിശോധന നടത്തണമെന്നും വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് കർശന നിയന്ത്രണങ്ങൾ വേണമെന്നും ഐഎംഎ നിർദേശം.

കോവിഡ് പ്രതിരോധത്തിൽ സർക്കാർ-സ്വകാര്യ പങ്കാളിത്തം ഉറപ്പു വരുത്തണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക 20 ശതമാനത്തിന് മുകളിലായ സാഹചര്യത്തിലാണ് നിർദേശം. ആഘോഷങ്ങളും ചടങ്ങുകളും പൂർണമായും നിരോധിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സിറോ സർവൈലൻസ് ടെസ്റ്റുകളും അടിയന്തരമായി നടത്തണം. സംസ്ഥാനത്ത് ഓക്‌സിജൻ ലഭ്യത ക്യത്യമായി നിരീക്ഷിച്ച് ഉറപ്പുവരുത്തണം.

Advertising
Advertising

വീടുകളിൽ തന്നെ ഓക്‌സിജൻ സിലിണ്ടർ ഉപയോഗിക്കാനുള്ള സാധ്യതയും പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടു.







 


Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News