കുന്നംകുളത്ത് ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടു

മരത്തംകോട് എകെജി നഗർ സ്വദേശിനി രമണിയുടെ മൂന്നു പവൻ തൂക്കം വരുന്ന മാലയാണ് മോഷ്ടാവ് കവർന്നത്.

Update: 2025-02-19 14:07 GMT

കുന്നംകുളം: മരത്തംകോട് എകെജി നഗറിൽ ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞു. മരത്തംകോട് എകെജി നഗർ സ്വദേശിനി 73 വയസ്സുള്ള രമണിയുടെ മൂന്നു പവൻ തൂക്കം വരുന്ന മാലയാണ് മോഷ്ടാവ് കവർന്നത്. ഇന്ന് വൈകിട്ട് അ‍ഞ്ച് മണിയോടെയായിരുന്നു സംഭവം.

വീടിനു മുമ്പിൽ മുറ്റമടിക്കുകയായിരുന്ന വീട്ടമ്മയുടെ അടുത്തേക്ക് ചുവപ്പ് ബൈക്കിൽ ചുവപ്പും കറുപ്പും വരയുള്ള ഷർട്ട് ധരിച്ച് ബൈക്കിലെത്തിയ മോഷ്ടാവ് ബൈക്ക് വീടിനു മുമ്പിൽ നിർത്തിയതിനുശേഷം വീട്ടമ്മയുടെ സമീപത്തേക്കെത്തി മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കുന്നംകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News