പത്തനംതിട്ടയിൽ 13 വയസുകാരിയെ അമ്മയുടെ സമ്മതത്തോടെ മൂന്ന് സുഹൃത്തുക്കൾ ചേര്‍ന്ന് പീഡിപ്പിച്ചു

പീഡനവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരിക്കുകയാണ്

Update: 2021-07-30 08:42 GMT
Editor : ijas

പത്തനംതിട്ട ആറന്മുളയിൽ പതിമൂന്ന് വയസുകാരിയെ അമ്മയുടെ സുഹൃത്തുക്കൾ പീഡിപ്പിച്ചെന്ന് പരാതി. അമ്മയെ വിവാഹ കഴിക്കാമെന്ന വാഗ്ദാനം നൽകിയാണ് കുട്ടിയെ പീഡിപ്പിച്ചത്. മാസങ്ങളായുള്ള പീഡനം അമ്മയുടെ സമ്മതത്തോടെയാണെന്ന് കുട്ടി മൊഴി നൽകി.

ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് ആറന്മുള പൊലീസ് സ്റ്റേഷനില്‍ പീഡന കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പതിമൂന്ന് വയസുകാരിയായ ഏഴാം ക്ലാസുകാരിയെ അമ്മയുടെ സുഹൃത്തുക്കളായ മൂന്നുപേര്‍ വീട്ടില്‍ നിന്നും ഇറക്കികൊണ്ടു വരികയും മറ്റു സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയുടെ രണ്ടാനച്ഛനാണ് പരാതി നല്‍കിയത്. വാര്‍ഡ് മെമ്പറുടെയും സമീപവാസികളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രണ്ടാനച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അമ്മയടക്കം നാല് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Advertising
Advertising
Full View

പീഡനവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരിക്കുകയാണ്. അമ്മയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തു. കേസിലെ മറ്റു മൂന്നുപ്രതികളും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും വൈകാതെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.



Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News