മന്ത്രി കെ.എം. ഷാജിയെ തടഞ്ഞ സംഭവം; യുവമോർച്ച പ്രവർത്തകർക്കെതിരെ കേസ്

ഇന്നലെ മന്ത്രിസഭാ യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ ബേക്കറി ജങ്ഷനിൽ വെച്ചാണ് യുവമോർച്ച പ്രവർത്തകർ മന്ത്രിയെ തടഞ്ഞത്

Update: 2026-10-01 02:21 GMT

തിരുവനന്തപുരം: മന്ത്രി കെ.എം. ഷാജിയെ തടഞ്ഞ സംഭവത്തിൽ യുവമോർച്ച പ്രവർത്തകർക്കെതിരെ കേസ്. കന്റോൺമെന്റ് പൊലീസ് സ്വമേധയാ കേസെടുത്തു.ഇന്നലെ മന്ത്രിസഭാ യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ ബേക്കറി ജങ്ഷനിൽ വെച്ചാണ് യുവമോർച്ച പ്രവർത്തകർ മന്ത്രിയെ തടഞ്ഞത്. മന്ത്രിയുടെ വാഹനം തടഞ്ഞതിന് പിന്നാലെ മന്ത്രി വാഹനത്തിൽ നിന്ന് ഇറങ്ങി ഓട്ടോയിൽ കയറി യാത്ര തുടരാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ ഓട്ടോയും തടഞ്ഞിരുന്നു.തുടർന്ന് മന്ത്രി ഓട്ടോയിൽനിന്ന് ഇറങ്ങി നടന്നാണ് സ്ഥലത്തുനിന്ന് പോയത്. 

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News