കഞ്ചാവ് കൈമാറുന്നിതിനിടെ പിടിയിലായ സംഭവം: പ്രതിയുടെ താമസസ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധന നടത്തി

ലൈംഗികമായി പീഡിപ്പിച്ചെന്ന വിദ്യാർഥിയുടെ പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പരിശോധന

Update: 2023-05-19 03:30 GMT

കോഴിക്കോട്: കോഴിക്കോട് കഞ്ചാവ് കൈമാറുന്നതിനിടെ വിദ്യാർഥിയുടെ പിതാവ് പിടികൂടി പോലീസിലേൽപ്പിച്ച കഞ്ചാവ് വിൽപ്പനക്കാരന്റെ താമസ സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി. ലൈംഗികമായി പീഡിപ്പിച്ചെന്ന വിദ്യാർഥിയുടെ പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പരിശോധന. പ്രദേശത്തെ ലഹരി മാഫിയയെ നേരിടാൻ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് വിദ്യാർഥിക്ക് കഞ്ചാവ് കൈമാറുന്നതിനിടെ കൊല്ലം പരവൂർ സ്വദേശി അൻസാറിനെ കുട്ടിയുടെ പിതാവും നാട്ടുകാരും ചേർന്ന് പിടികൂടിയത്. ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് 77 പോക്സോയിലെ സെക്ഷൻ 5, 6 എന്നിവയടക്കം ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കുറ്റിക്കാട്ടൂരിലെ ഇയാളുടെ താമസ സ്ഥലത്തെത്തിയാണ് പൊലീസും ഫോറൻസിക് സംഘവും വിശദമായ പരിശോധനനടത്തിയത്.

Advertising
Advertising

മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചതായി രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആ കേസുകളിലും ഇയാൾ തന്നെയാണ് പ്രതിയെന്നാണ് സൂചന. കുറ്റിക്കാട്ടൂർ പ്രദേശത്ത് സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി കച്ചവടം തടയാൻ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കോഴിക്കോട് കണ്ടം കുളം ജൂബിലി ഹാളിന് സമീപത്ത് വെച്ചാണ് കഴിഞ്ഞ ദിവസം അൻസാറിനെ വിദ്യാർഥിയുടെ പിതാവ് ആസൂത്രിതമായി കുടുക്കിയത്. ഇയാളുടെ കയ്യിൽ നിന്ന് കഞ്ചാവും കണ്ടെടുത്തിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News