സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവം: എം.ജി സർവകലാശാല രജിസ്ട്രാർ പൊലീസിൽ പരാതി നൽകി

54 പി.ജി സർട്ടിഫിക്കറ്റുകളാണ് സർവകലാശാല പരീക്ഷാവിഭാഗത്തിൽനിന്ന് കാണാതായത്.

Update: 2023-06-22 15:26 GMT

കോട്ടയം: സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവത്തിൽ എം.ജി സർവകലാശാല രജിസ്ട്രാർ പൊലീസിൽ പരാതി നൽകി. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. 54 പി.ജി സർട്ടിഫിക്കറ്റുകളാണ് സർവകലാശാല പരീക്ഷാവിഭാഗത്തിൽനിന്ന് കാണാതായത്. സർട്ടിഫിക്കറ്റുകൾ കാണാതായതിൽ മുൻ സെക്ഷൻ ഓഫീസറെയും ഇപ്പോഴത്തെ സെക്ഷൻ ഓഫീസറെയും സസ്‌പെൻഡ് ചെയ്തിരുന്നു.

സംഭവത്തിൽ ജോയിന്റ് രജിസ്ട്രാർ തലത്തിലുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സർട്ടിഫിക്കറ്റ് കാണാതായ സെക്ഷനിലെ എല്ലാ ജീവനക്കാരെയും അന്വേഷണ കാലയളവിൽ മറ്റു സെക്ഷനുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രജിസ്ട്രാർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News