'എന്താ ഭാസുരേ കാണിക്കുന്നേ?'- പകരം വെക്കാനില്ലാത്ത ഇന്നസെന്റ്- കെ.പി.എ.സി ലളിത കൂട്ടുകെട്ട്

ഇന്നസെന്റിനോടൊപ്പം ഓർമയാകുന്നത് മലയാളികളെ മതിമറന്ന് ചിരിപ്പിച്ച കൂട്ടുകെട്ടാണ്

Update: 2023-03-27 02:25 GMT
Advertising

മലയാള സിനിമയെ ലളിത നർമത്തിന്റെ പുതിയ ഇടങ്ങളിലേക്ക് കൊണ്ടുപോയ ജോഡികളാണ് ഇന്നസെന്റും കെ.പി.എ.സി ലളിതയും. ഇന്നസെന്റിനോടൊപ്പം ഓർമയാകുന്നത് മലയാളികളെ മതിമറന്ന് ചിരിപ്പിച്ച കൂട്ടുകെട്ടാണ്. ഇന്നസെന്റും കെപിഎസി ലളിതയും പ്രേക്ഷകരെ രസിപ്പിച്ചതിന് കയ്യും കണക്കുമില്ല. മണിച്ചിത്രത്താഴ് മുതൽ എല്ലാ മലയാളികളും ഓർക്കുന്ന ഒരു പിടി മുഹൂർത്തങ്ങളാണ് ഇരുവരും സമ്മാനിച്ചത്.

വെള്ളിത്തിരയ്ക്ക് അകത്തോ പുറത്തോ എന്നറിയാത്ത അഭിനിയ മികവ്, ഏത് വേഷവും കഥാപരിസരവും രസച്ചരട് മുറിയാതെ ഫലിപ്പിക്കാനുള്ള ഭാവനാ ശേഷി, അമൂല്യമായ പ്രതിഭകളുടെ അതുല്യസംഗമം, എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടിൽ പിറന്നത് പൊട്ടിച്ചിരികളുടെയും കണ്ണുനീരിന്റെയും പുത്തൻ രസതന്ത്രമാണ്.

മണിച്ചിത്രത്താഴ്, ഗോഡ്ഫാദർ, ഗജകേസരിയോഗം, പൊന്മുട്ടയിടുന്ന താറാവ്, വിയറ്റ്‌നാം കോളനി തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ രസച്ചരട് കാത്തത് ഇന്നസെന്റ് - കെപിഎസി ജോഡികളായിരുന്നു. ചില സിനിമകളിൽ തന്റെ ജോഡിയായി കെ.പി.എ,സി ലളിത തന്നെ വേണമെന്ന് ഇന്നസെന്റ് പറഞ്ഞിരിന്ന. ഗോഡ്ഫാദറിൽ സ്വാമിനാഥന്റെ മനസ് സൂക്ഷിക്കുന്ന കൊച്ചമ്മണിയായി ലളിതയുടെ വരവ് അത്തരത്തിലായിരുന്നു. ഒരു വർഷം മുന്പ് കെ.പി.എ.സി ലളിത ഓർമ്മയുടെ വെള്ളിത്തിരയിൽ മാഞ്ഞു. ഇന്ന് ഇന്നസെന്റും. രണ്ട് അതുല്യ പ്രതിഭകളെയും മലയാളികള്‍ എല്ലാക്കാലവും ഓർക്കും

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News