ഐ.എന്‍.എസ് മഗർ പ്രവർത്തനമവസാനിപ്പിച്ചു; ഇനി കൊച്ചി നാവിക ആസ്ഥാനത്ത് വിശ്രമിക്കും

ടാങ്കറുകൾ വഹിക്കാൻ കഴിയുന്ന ആദ്യ പടക്കപ്പലായിരുന്നു ഐ.എന്‍.എസ് മഗർ

Update: 2023-05-07 02:31 GMT
Editor : ijas | By : Web Desk
Advertising

കൊച്ചി: ഇന്ത്യൻ നേവിയുടെ കൈവശമുള്ളതിൽ പഴക്കം ചെന്ന പടക്കപ്പൽ ഐ.എന്‍.എസ് മഗർ പ്രവർത്തനമവസാനിപ്പിച്ചു. നേവിയുടെ ഭാഗമായ ഏറ്റവും പഴക്കമുളള പടക്കപ്പല്‍ ഇനി കൊച്ചി നാവികാസ്ഥാനത്ത് വിശ്രമിക്കും. 1987-ൽ കമീഷൻ ചെയ്ത കപ്പൽ 36 വർഷം നീണ്ട സേവനത്തിന് ശേഷമാണ് ഡീ കമ്മീഷൻ ചെയ്യുന്നത്. 125 മീറ്റർ നീളവും 18 മീറ്റർ വീതിയും മണിക്കൂറിൽ 28 കി.മീ. വേഗവുമുള്ള മഗർ ഇന്ത്യൻ നാവികസേനയുടെ കരുത്തിന്‍റെ പ്രതീകമായിരുന്നു.

Full View

36 വർഷം നീണ്ട സേവനത്തിൽ കോവിഡ് കാലത്ത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 4000ത്തിലധികം ഇന്ത്യക്കാരെ തിരികെ എത്തിച്ച സമുദ്ര സേതു ഉൾപ്പെടെ നിരവധി മിഷനുകളുടെ ഭാഗമായിട്ടുണ്ട് ഐ.എന്‍.എസ് മഗർ.  ടാങ്കറുകൾ വഹിക്കാൻ കഴിയുന്ന ആദ്യ പടക്കപ്പലായിരുന്നു ഐ.എന്‍.എസ് മഗർ. കരയ്ക്കടുക്കാൻ തുറമുഖത്തിന്‍റെ ആവശ്യമില്ലാത്ത കപ്പൽ കൂടിയാണ് മഗർ. നാവിക സേനയുടെ അഭിമാനമായ മഗറിന്‍റെ ഡീ കമ്മീഷൻ ചടങ്ങിൽ എയർ മാർഷൽ ബി മണികണ്ഠൻ, ടി.ജെ വിനോദ് എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News