'പൊലീസുകാരുടെ സാമൂഹ്യമാധ്യമ വിവരങ്ങൾ നല്‍കണം' ; നിർദേശമായി കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി
സിവിൽ പൊലീസ് ഓഫീസർമാർ മുതൽ എസ്എച്ച്ഒ വരെയുള്ളവർ വിവരം നൽകണം
representative image
കണ്ണൂര്‍:പൊലീസുകാരുടെ സാമൂഹ്യ മാധ്യമ വിവരങ്ങൾ ശേഖരിക്കാൻ നിർദേശവുമായി കണ്ണൂർ ജില്ലാ പൊലീസ് മേധാവി. സിവിൽ പൊലീസ് ഓഫീസർമാർ തൊട്ട് എസ്എച്ച്ഒമാർ വരെയുള്ളവര്‍ വിവരം നൽകണം.
വെള്ളിയാഴ്ചക്കുള്ളിൽ ഗൂഗിൾ ലിങ്കിൽ വിശദാംശങ്ങൾ ചേർത്ത് ഡിക്ലറേഷൻ നൽകാനാണ് ജില്ല പൊലീസ് മേധാവി നിർദേശം നല്‍കിയിരിക്കുന്നത്. അതത് എസ്എച്ച്ഒമാര്‍ക്കാണ് ജില്ലാപൊലീസ് മേധാവി കത്ത് നല്‍കിയിരിക്കുന്നത്. പൊലീസുകാരുടെ വാട്ട്സാപ്പ് നമ്പറും വാട്ട്സാപ്പ് ഗ്രൂപ്പുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഗൂഗ്ള്‍ ഷീറ്റില്‍ നല്‍കണം. ഏതെങ്കിലും വാട്ട്സാപ്പ് ഗ്രൂപ്പിന്‍റെ അഡ്മിനാണെങ്കില്‍ ആ വിവരവും നല്‍കണം. ഫേസ്ബുക്ക്,ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുടെ വിശദാംശകളും നല്‍കണം.
അതേസമയം, നിര്‍ദേശം ഉദ്യോഗസ്ഥരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്നാണ് ഉയരുന്ന ആക്ഷേപം.