സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിക്ക് ജാമ്യം

പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

Update: 2025-05-06 07:23 GMT

എറണാകുളം:സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ 'ആറാട്ടണ്ണൻ' എന്ന സന്തോഷ് വർക്കിക്ക് ജാമ്യം. ചലച്ചിത്ര നടിമാരെ അപമാനിച്ചുവെന്ന പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതിയുടെ അവധിക്കാല സിംഗിൾ ബെഞ്ച് ജാമ്യമനുവദിച്ചത്

പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എന്നാൽ സന്തോഷ് വർക്കിയെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യൽ അനിവാര്യമല്ലെന്നു പറഞ്ഞ കോടതി സമാന കുറ്റകൃത്യം ആവർത്തിക്കരുതെന്ന് സന്തോഷ് വർക്കിക്ക് മുന്നറിയിപ്പും നൽകി.

സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വർക്കിയുടെ പരാമർശം. നേരത്തെയും സിനിമാതാരങ്ങൾക്കെതിരെ സമാനമായ രീതിയിൽ പരാമർശം നടത്തിയിരുന്നു. ചലച്ചിത്ര താരം ഉഷ ഹസക്‌യാണ് ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നൽകിയത്. നിരവധി ചലച്ചിത്ര പ്രവർത്തകർ ഡിജിപിക്കും പരാതി നൽകിയിരുന്നു.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News