കൗതുകമായി വെള്ളമുണ്ടയിലെ ഫോട്ടോഫിനിഷ്

ആദ്യ മൂന്ന് സ്ഥാനാർഥികൾ തമ്മിൽ ഓരോ വോട്ടിന്റെ വ്യത്യാസം

Update: 2025-12-13 14:55 GMT

വയനാട്: വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി വാർഡിലെ തെരഞ്ഞെടുപ്പ് ഫലം കണ്ടാൽ ആരും ഒന്ന് ഞെട്ടും. എന്നിട്ടിങ്ങനെ പറയും- ഇതാണ് ശരിക്കും ഫോട്ടോ ഫിനിഷ്. വിജയിച്ച സ്ഥാനാർഥിയും രണ്ടാമതെത്തിയ സ്ഥാനാർഥിയും തമ്മിൽ ഒരു വോട്ടിന്റെ വ്യത്യാസം. രണ്ടാമത്തെ സ്ഥാനാർഥിയും മൂന്നാം സ്ഥാനത്ത് എത്തിയ സ്ഥാനാർഥിയും തമ്മിലുള്ള വോട്ട് വ്യത്യാസവും ഒന്നുതന്നെ.

വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയാണ് വിജയിച്ചത്. വാർഡിൽ വിജയിച്ച സിപിഎമ്മിന്റെ ഉണ്ണാച്ചി മൊയ്തു 375 വോട്ട് നേടിയപ്പോൾ ഒരു വോട്ടു മാത്രം പിന്നിലെത്തിയത് ബിജെപിയുടെ മനോജ് പടക്കോട്ടുമ്മൽ 374 വോട്ട്. കോൺഗ്രസിലെ ടി.കെ.മുഹമ്മദലിയാണ് മൂന്നാം സ്ഥാനത്ത് 373 വോട്ട്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News