കോടഞ്ചേരിയിലെ മിശ്രവിവാഹം കേന്ദ്ര ഏജൻസി അന്വേഷിക്കണം: ജോയ്സ്നയുടെ പിതാവ്

പെണ്‍കുട്ടിയുടെ വീട് സന്ദർശിക്കുന്നത് കോൺഗ്രസ് ഒഴിവാക്കി

Update: 2022-04-14 08:49 GMT

കോഴിക്കോട്: കോടഞ്ചേരിയിലെ മിശ്രവിവാഹം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ജോയ്സ്നയുടെ പിതാവ് ജോസഫ്. സംസ്ഥാന പൊലീസിൽ വിശ്വാസമില്ല. സി.ബി.ഐ അല്ലെങ്കിൽ എൻ.ഐ.എ അന്വേഷിക്കണം. കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകിയിട്ടുണ്ടെന്നും പിതാവ് പറഞ്ഞു.

അതിനിടെ പെണ്‍കുട്ടിയുടെ വീട് സന്ദർശിക്കുന്നത് കോൺഗ്രസ് ഒഴിവാക്കി. പാർട്ടി നേരിട്ട് ഇടപെടേണ്ട സാഹചര്യമില്ലെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കാനായിരുന്നു നേരത്ത തീരുമാനിച്ചിരുന്നത്.

Advertising
Advertising

കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവായ ഷെജിനും ജോയ്‍സ്നയും തമ്മിലുള്ള വിവാഹത്തിനെതിരെ ക്രിസ്ത്യന്‍ പുരോഹിതരും സംഘടനകളുമാണ് ആദ്യം രംഗത്തുവന്നത്. ശനിയാഴ്ച വൈകീട്ടാണ് ജോയ്സ്ന ഷെജിനൊപ്പം പോയത്. പിന്നാലെ രജിസ്റ്റര്‍ വിവാഹവും നടന്നു.പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനിലേക്ക് വികാരിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനെ വിവാഹം കഴിച്ചതെന്ന് ജോയ്സ്ന കോടതിയിൽ പറഞ്ഞു.

പിന്നാലെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് എം തോമസ് ലവ് ജിഹാദ് ആരോപണം ഉന്നയിച്ചതോടെ വീണ്ടും വിവാദമായി. മിശ്രവിവാഹത്തെ പിന്തുണച്ച്, അടുത്ത ദിവസം സിപിഎം ജോര്‍ജ് എം തോമസിനെ തിരുത്തി. വിവാഹത്തില്‍ അസ്വാഭാവികതയില്ലെന്നും ലവ് ജിഹാദില്ലെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം മോഹനന്‍ പ്രതികരിച്ചു. ലവ് ജിഹാദ് പരാമർശത്തിൽ ജോർജ് എം തോമസിന് പിഴവ് പറ്റിയതായും സി.പി.എം വ്യക്തമാക്കി.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News