ട്രെയിനുകളിൽ ലഹരി നൽകി മോഷണം; ഒരാൾ കൂടി പിടിയിൽ

ലഹരി കലർന്ന ക്രീം ബിസ്കറ്റ് നൽകിയാണ് പ്രതികൾ മോഷണം നടത്തിയിരുന്നത്

Update: 2022-08-25 07:11 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: ട്രെയിനുകളിൽ ലഹരി നൽകി മോഷണം നടത്തിയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. ബിഹാർ സ്വദേശി ചുമൻ കുമാറാണ് പിടിയിലായത്. നാഗ്പുരിൽ നിന്നാണ് പ്രതിയെ തിരുവനന്തപുരം റെയിൽവേ പൊലീസ് പിടികൂടിയത്.  സംഘാംഗമായ ശത്രുഘ്നൻ കുമാറിനെ കഴിഞ്ഞ വ്യാഴാഴ്ച പിടികൂടിയിരുന്നു.

ലഹരി കലർന്ന ക്രീം ബിസ്കറ്റ് നൽകിയാണ് പ്രതികൾ മോഷണം നടത്തിയിരുന്നത്. സംഘത്തിലെ ഒരാൾ കൂടി പിടിയിലാകാനുണ്ട്. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആഗസ്ത് പത്തിനാണ് കൊച്ചുവേളി-ഗൊരഖ്പൂര്‍ രപ്തി സാഗര്‍ എക്‌സ്പ്രസില്‍ വെച്ച് ഇവര്‍ അഞ്ച് യാത്രക്കാര്‍ക്ക് ലഹരി കലര്‍ന്ന ബിസ്‌കറ്റ് നല്‍കി മോഷണം നടത്തിയത്. ബോധരഹിതരായ യാത്രക്കാരില്‍ നിന്ന് 33,000 രൂപയും വിലപിടിപ്പുളള സാധനങ്ങളും പ്രതികള്‍ മോഷ്ടിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിച്ചത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News