ദിലീപ് വീട്ടിലുണ്ടെന്ന് ക്രൈം ബ്രാഞ്ച് എസ്.പി; റെയ്ഡ് മൂന്നു മണിക്കൂർ പിന്നിട്ടു

ദിലീപിന്റെ സഹോദരൻ അനൂപിന്റെ വീട്ടിലും ദിലീപിന്റെ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിലും റെയ്ഡ് നടക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.

Update: 2022-01-13 10:54 GMT

റെയ്ഡ് നടക്കുമ്പോൾ ദിലീപ് വീട്ടിലുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ. റെയ്ഡ് തുടരുകയാണെന്നും ഇന്ന് ചോദ്യം ചെയ്യൽ ഉണ്ടാവില്ലെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിന്റെ ആലുവയിലെ വസതിയിലാണ് റെയ്ഡ് നടത്തിയത്. ദിലീപ് വീട്ടിലില്ലെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. റെയ്ഡ് തുടങ്ങിയതിന് ശേഷമാണ് അദ്ദേഹം വീട്ടിലെത്തിയതെന്നാണ് സൂചന.

20 അംഗ ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ പത്മസരോവരം എന്ന വീട്ടിലെത്തുമ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് ഗെയ്റ്റ് ചാടി അകത്തുകടന്നു. പിന്നീട് ദിലീപിന്റെ സഹോദരിയെത്തിയാണ് വീട് തുറന്നുനൽകിയത്.

Advertising
Advertising

ദിലീപിന്റെ സഹോദരൻ അനൂപിന്റെ വീട്ടിലും ദിലീപിന്റെ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിലും റെയ്ഡ് നടക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പുതിയ കേസ് പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലിൻറെ പശ്ചാത്തലത്തിലാണ് കേസെടുത്തത്. പിന്നാലെയാണ് റെയ്ഡ്. വെള്ളിയാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വാക്കാൽ നിർദേശിച്ചിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News