കൊച്ചി വിട്ടെന്ന് സൂചന; കെ. വിദ്യയെ തേടി അന്വേഷണസംഘം കോഴിക്കോട്ടേക്ക്‌

കഴിഞ്ഞ ദിവസം വിദ്യയുടെ സുഹൃത്തുക്കളെക്കുറിച്ച് അന്വേഷിക്കുകയും അവരുടെ വീടുകളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു

Update: 2023-06-16 02:18 GMT
Editor : Lissy P | By : Web Desk

പാലക്കാട്: വ്യാജരേഖ കേസിൽ കോഴിക്കോട് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. കെ. വിദ്യ എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്ക് കടന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇന്നലെ അന്വേഷണ സംഘത്തെ വിപുലീകരിച്ചതിന് പിന്നാലെയാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. 

കഴിഞ്ഞ ദിവസം കാലടി സംസ്കൃത സർവകലാശാലയിൽ എത്തിയ അന്വേഷണസംഘം വിദ്യയുടെ സുഹൃത്തുക്കളെക്കുറിച്ച് അന്വേഷിക്കുകയും അവരുടെ വീടുകളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. അന്വേഷണം ശക്തമായതേ‍ാടെ കെ‍ാച്ചിയിലുണ്ടായിരുന്ന വിദ്യ കേ‍ാഴിക്കേ‍ാട്ടേക്ക് മാറിയെന്നാണു പൊലീസ് സംശയിക്കുന്നത്.

Advertising
Advertising

വിദ്യ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്ത പത്തിരിപ്പാല ഗവ.കോളജിലെ ഇന്റർവ്യൂ പാനൽ അംഗങ്ങളുടെ മൊഴി പൊലീസ് ഇന്നു രേഖപ്പെടുത്തും. തൃശൂർ കൊളീജിയറ്റ് എജ്യുക്കേഷൻ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഇന്ന് അട്ടപ്പാടി ഗവ.കോളജ് പ്രിൻസിപ്പൽ, ഇൻർവ്യു ബോർഡ് അംഗങ്ങൾ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News