ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പ്; ബിഗ് ബോസ് താരം ബ്ലസ്ലീ റിമാൻഡിൽ

തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറൻസിയാക്കിയെന്നാണ് കേസ്

Update: 2025-12-17 08:20 GMT

കോഴിക്കോട്: കോഴിക്കോട് ജോലി വാഗ്ദാനം ചെയ്ത് ഡിജിറ്റൽ പണം തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ ബിഗ് ബോസ് താരം മുഹമ്മദ് ബ്ലസ്ലിയെ റിമാൻഡ് ചെയ്തു. കോഴിക്കോട് സിജെഎം കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറൻസിയാക്കിയെന്നാണ് കേസ്.

കാക്കൂർ പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ കോഴിക്കോട് ജില്ല ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. ഈ മാസം ഒമ്പതിനാണ് ബ്ലസ്ലി പോലിസ് പിടിയിലായത്. റിമാൻഡിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം പൊലിസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ചോദ്യം ചെയ്തതിന് ശേഷമാണ് വീണ്ടും റിമാൻഡ് ചെയ്തത്. 

Advertising
Advertising

കോഴിക്കോട് കാക്കൂർ, താമരശ്ശേരി, കോയഞ്ചേരി, കൊടുവള്ളി മേഖലകൾ കേന്ദ്രീകരിച്ചു നടത്തിയ സാമ്പത്തിക തട്ടിപ്പിലാണ് ബ്ലസ്ലിയെ പോലീസ് അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്തു ഓൺലൈനിൽ കോടികൾ തട്ടിപ്പ് നടത്തി എന്നതാണ് കേസ്. ഈ പരാതികളിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ഈ കേസിൽ 12 പേരെ കാക്കൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ പ്രധാനിയാണ് ബ്ലസ്ലി. ഇയാളുടെ മൊബൈൽ ഫോൺ എടിഎം കാർഡ് ഉൾപ്പെടെയുള്ളവ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുപത് പ്രതികളുള്ള കേസിൽ എട്ട് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. 

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News