നടി കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം ദിലീപിന്‍റെ വീട്ടില്‍

എസ്.പി മോഹനചന്ദ്രൻ, ഡി.വൈ.എസ്.പി ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആലുവയിലെ വീട്ടിലെത്തി

Update: 2022-05-09 06:47 GMT
Editor : Jaisy Thomas | By : Web Desk
Advertising

ആലുവ: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ഉടൻ ചെയ്യും. എസ്.പി മോഹനചന്ദ്രൻ, ഡി.വൈ.എസ്.പി ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആലുവയിലെ വീട്ടിലെത്തി.

ഇന്നാണ് കേസില്‍ ക്രൈംബ്രാഞ്ച് കാവ്യാ മാധവന് നോട്ടീസയച്ചത്. ചോദ്യം ചെയ്യലിന് എവിടെ ഹാജരാകാൻ സാധിക്കുമെന്ന് ഇന്ന് 11 മണിക്കുള്ളിൽ അറിയിക്കണമെന്നായിരുന്നു ആവശ്യം. ആലുവയിലെ വീട്ടിൽ ചോദ്യം ചെയ്യലിന് തയ്യാറെന്ന് കാവ്യ മറുപടി നൽകിയിരുന്നു. നേരത്തെ കാവ്യയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും അന്വേഷണ സംഘം വീട്ടിലെത്തിയാൽ ചോദ്യം ചെയ്യലുമായി സഹകരിക്കാം എന്ന നിലപാടിൽ കാവ്യ ഉറച്ച് നിന്നതോടെ അത് മുടങ്ങിയിരുന്നു.

ഇതിനിടെ ക്രൈം ബ്രാഞ്ച് മേധാവിക്ക് സ്ഥാനചലനമുണ്ടായതോടെ നടിയെ ആക്രമിച്ച കേസിന്‍റെ പുനരന്വേഷണവും, വധഗൂഢാലോചന കേസിന്‍റെ അന്വേഷണവും മന്ദഗതിയിലായി. പുതിയ മേധാവി സ്ഥാനമേറ്റ ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന്‍റെ അവലോകനം നടന്നത്. അന്വേഷണപുരോഗതി വിലയിരുത്തിയ ക്രൈംബ്രാഞ്ച് മേധാവി കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന കർശന നിർദ്ദേശവും നൽകിയിരുന്നു

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News