നിക്ഷേപ തട്ടിപ്പുകേസ് പ്രതി പ്രവീണ്‍ റാണ പൊലീസ് പിടിയിൽ

പ്രവീൺ റാണയുടെ കൂട്ടാളി സതീഷിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു

Update: 2023-01-11 16:20 GMT
Editor : ijas | By : Web Desk

തൃശൂര്‍: സേഫ് ആന്‍റ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീൺ റാണ പൊലീസ് പിടിയില്‍. കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് പ്രവീണ്‍ റാണയെ പിടികൂടിയത്. കഴിഞ്ഞ ആറിനാണ് ഇയാള്‍ സംസ്ഥാനം വിട്ടത്. നേപ്പാൾ വഴി ഇയാള്‍ രാജ്യം വിടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇന്ന് പിടിയിലാകുന്നത്. പ്രവീൺ റാണയുടെ കൂട്ടാളി വെളുത്തൂർ സ്വദേശി സതീഷിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

സേ​ഫ് ആ​ൻ​ഡ് സ്ട്രോ​ങ് നി​ധി എ​ന്ന സാ​മ്പ​ത്തി​ക സ്ഥാ​പ​നം വ​ഴി​യും വി​വി​ധ ബി​സി​ന​സു​ക​ളി​ല്‍ ഫ്രാ​ഞ്ചൈ​സി ന​ല്‍കാ​മെ​ന്ന് പ​റ​ഞ്ഞു​മാണ് ​റാണ നിക്ഷേ​പ​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടി​യ​ത്. ഫ്രാ​ഞ്ചൈ​സി​യി​ല്‍ ചേ​ര്‍ന്നാ​ല്‍ 48 ശ​ത​മാ​നം പ​ലി​ശ​യും കാ​ലാ​വ​ധി ക​ഴി​യു​മ്പോ​ള്‍ മു​ത​ലും തി​രി​കെ നല്‍കുമെന്നായിരുന്നു വാഗ്ദാനം.

Advertising
Advertising
Full View

കഴിഞ്ഞ ദിവസം പ്രവീണ്‍ റാണയുടെ തൃശൂരിലെ ഫ്ലാറ്റില്‍ പൊലീസ് എത്തിയപ്പോഴേക്കും ഇയാള്‍ കടന്നുകളഞ്ഞു. തൃ​ശൂ​ർ പൊ​ലീ​സ് ​എത്തു​മ്പോൾ റാ​ണ ഫ്ലാ​റ്റി​ലു​ണ്ടാ​യി​രു​ന്നു. മറ്റൊരു ലിഫ്റ്റ് വഴി രക്ഷപ്പെടുകയായിരുന്നു. ഫ്ലാ​റ്റി​ൽ ​നി​ന്ന് ഇ​യാ​ൾ പോ​കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. നാ​ല് ആ​ഡം​ബ​ര കാ​റു​ക​ള്‍ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

പ്രവീണ്‍ റാണയുടെ തൃ​ശൂ​ർ, കു​ന്നം​കു​ളം, പാ​ല​ക്കാ​ട്, മ​ണ്ണാ​ർ​ക്കാ​ട്, ക​ണ്ണൂ​ർ ഓ​ഫീസു​ക​ളി​ൽ​ കഴിഞ്ഞ ദിവസം പൊലീസ് റെയ്ഡ് നടത്തിയിരുന്നു. നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News