ആയുധമേന്തി കൊലവിളി നടത്തുന്ന സംഘി നേതാക്കളെ അറസ്റ്റ് ചെയ്യാൻ സർക്കാർ തയ്യാറുണ്ടോ?-നാസർ ഫൈസി കൂടത്തായ്

രാജ്യവ്യാപകമായി ഇന്ന് എൻഐഎ നടത്തിയ റെയ്ഡിൽ നിരവധി പോപുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു.

Update: 2022-09-22 14:46 GMT

കോഴിക്കോട്: ആയുധമേന്തി കൊലവിളി നടത്തുന്ന, മനുഷ്യരെ കൊല്ലുന്ന സംഘി ആസ്ഥാനങ്ങൾ റെയ്ഡ് ചെയ്യാനും നേതാക്കളെ അറസ്റ്റ് ചെയ്യാനും സർക്കാർ തയ്യാറുണ്ടോയെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായ്. രാജ്യവ്യാപകമായി ഇന്ന് എൻഐഎ നടത്തിയ റെയ്ഡിൽ നിരവധി പോപുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നാസർ ഫൈസിയുടെ പോസ്റ്റ്.

പോപുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും നടത്തിയ റെയ്ഡുകളിൽ 25 പേരെയാണ് കേരളത്തിൽ അറസ്റ്റ് ചെയ്തത്. ഇവരിൽ 11 പേരെ കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കും. 14 പേരെ ഡൽഹിയിലേക്ക് കൊണ്ടുപോകും. കരമന അഷ്റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിയാസ്, അൻസാരി, മുജീബ്, നജ്മുദ്ദീൻ, സൈനുദ്ദീൻ, ഉസ്മാൻ, യഹിയ തങ്ങൾ, മുഹമ്മദലി, സുലൈമാൻ എന്നിവരെയാണ് കോടതിയിൽ ഹാജരാക്കുക.

Advertising
Advertising

ഒ.എം.എ സലാം, ഇ. അബ്ദുറഹ്മാൻ, പി. കോയ, അനീസ് അഹമ്മദ്, അഫ്സർ പാഷ, അബ്ദുൽ വാഹിദ്, ജസീർ, ഷഫീർ, അബൂബക്കർ, മുഹമ്മദ് ബഷീർ, നസറുദ്ദീൻ എളമരം, അസിഫ് മിർസ, മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് ഡൽഹിക്ക് കൊണ്ടുപോകുക.




Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News