ഇ.എൻ മുഹമ്മദ് മൗലവി നിര്യാതനായി

ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ കോളജ് പ്രിൻസിപ്പലും ശാന്തപുരം ഇസ്‌ലാമിയ കോളജ്, കണ്ണൂർ കാട്ടാമ്പള്ളി ഐനുൽ മആരിഫ്, വാടാനപ്പള്ളി ഇസ്‌ലാമിയ കോളജ്, പടന്ന ഐ.സി.ടി തുടങ്ങിയ സ്ഥാപനങ്ങളിൽ അധ്യാപകനുമായിരുന്നു

Update: 2023-02-25 07:39 GMT
Editor : Shaheer | By : Web Desk

ചെറുവാടി: പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ ഇ.എൻ മുഹമ്മദ് മൗലവി(78) നിര്യാതനായി. ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ കോളജ് പ്രിൻസിപ്പൽ, ശാന്തപുരം ഇസ്‌ലാമിയ കോളജ്, കണ്ണൂർ കാട്ടാമ്പള്ളി ഐനുൽ മആരിഫ്, വെള്ളിമാടുകുന്ന് ദഅ്‌വ കോളജ്, വാടാനപ്പള്ളി ഇസ്‌ലാമിയ കോളജ്, പടന്ന ഐ.സി.ടി തുടങ്ങിയ സ്ഥാപനങ്ങളിൽ അധ്യാപകനായും വിവിധ പള്ളികളിൽ ഖത്തീബായും സേവനമനുഷ്ഠിച്ചിരുന്നു.

ദാറുൽ ഉലൂം ദയൂബന്ദ്, നദ്‌വത്തുൽ ഉലമ ലഖ്‌നൗ എന്നിവിടങ്ങളിലായിരുന്നു പഠനം. ചെറുവാടി അന്നദ്‌വത്തുൽ ഇസ്‌ലാഹിയ, കൊടിയത്തൂർ ഏരിയ ഇസ്‌ലാമിക് സ്റ്റഡി സർക്കിൾ, വലിയപറമ്പ് അൽ ഫലാഹ് ട്രസ്റ്റ് എന്നിവയുടെ ചെയർമാനുമായിരുന്നു. ഭാര്യ: പരേതയായ എം.ടി മൈമൂന തോട്ടത്തിൽ(വാഴക്കാട്). പിതാവ്: പരേതനായ പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ ഏഴിമല അഹമ്മദ് മുസ്ലിയാർ. മാതാവ്: പരേതയായ കുഞ്ഞിപാത്തുമ്മ തോട്ടത്തിൽ.

Advertising
Advertising

മക്കൾ: അഹമ്മദ് മുഹ്‌സിൻ, ഇ.എൻ അബ്ദുറസാഖ്(ജമാഅത്തെ ഇസ്‌ലാമി കൊടിയത്തൂർ ഏരിയ പ്രസിഡന്റ്), ഇ.എൻ അബ്ദുൽ ഗഫാർ(ഖത്തർ), ഇ.എൻ അബ്ദുൽ ഹഖ്(ഖത്തർ), ഇ.എൻ ഫസലുറഹ്മാൻ(കൊടിയത്തൂർ വാദി റഹ്മ ഇംഗ്ലീഷ് സ്‌കൂൾ), ഇ.എൻ അയ്യൂബ്, ഹമീദാബീഗം, ഹബീബ.

മരുമക്കൾ: റസാഖ് വഴിയോരം (വെസ്റ്റ് കൊടിയത്തൂർ), ഹംസ ചുള്ളിക്കുളവൻ(നാരോക്കാവ്, എടക്കര), താജുന്നിസ(അധ്യാപിക എ.യു.പി സ്‌കൂൾ കുമ്മനാട്, മാനന്തവാടി), നജ്വ(തിരുത്തിയാട്), സനിയ്യ(പുളിക്കൽ), നജ്‌ല(പുളിക്കൽ), ബാസില(കീഴുപറമ്പ്), നസീഹ(കുനിയിൽ).

സഹോദരങ്ങൾ: പരേതനായ ഇ.എൻ മഹ്മൂദ് മുസ്ലിയാർ, ഇ.എൻ അബ്ദുല്ല മൗലവി, ഇ.എൻ ഇബ്രാഹിം മൗലവി, ഇ.എൻ അബ്ദുൽ ഹമീദ്, ഇ.എൻ അബ്ദുൽ ജലീൽ, ഇ.എൻ അബ്ദുറഹ്മാൻ, ഇ.എൻ ആയിഷ. മയ്യിത്ത് നമസ്‌കാരം ഇന്നു രാത്രി 8.30ന് ചെറുവാടി മുള്ളൻമടക്കൽ ജുമുഅത്ത് പള്ളിയിൽ.

Summary: Prominent Islamic scholar E.N Muhammed Maulavi passed away

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News