കൽപ്പറ്റയിൽ ചികിത്സാ പിഴവ് മൂലം രോഗി മരിച്ചെന്ന് ആരോപണം

നാലു ദിവസത്തിന് ശേഷം മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനയച്ചു

Update: 2023-12-05 16:39 GMT

വയനാട്: കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് യുവാവ് മരിച്ചത് ചികിത്സാ പിഴവിനെ തുടർന്നെന്ന് ബന്ധുക്കൾ. നാലു ദിവസത്തിന് ശേഷം മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനയച്ചു.

പുൽപ്പള്ളി ചോലിക്കര സ്വദേശി സ്റ്റബിൻ ജോൺ ആണ് സിസംബർ ഒന്നിന് മരിച്ചത്. രാവിലെ മൂക്കിൽ ദശയുമായി ഫാത്തിമ ആശുപത്രിയിലെത്തിയ സ്റ്റബിൻ ആറരയോടെ മരിക്കുകയായിരുന്നു. 12 മണിക്ക് അനസ്തേഷ്യ നൽകിയത് മുതലാണ് സ്റ്റബിന്‍റെ നില വഷളായതെന്നും ബന്ധുക്കൾ ആരോപിച്ചു.

എന്നാൽ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ ബന്ധുക്കൾ കലക്ടര്‍, എസ്.പി, ഡി.എം.ഒ, ആരോഗ്യ മന്ത്രി എന്നിവര്‍ക്ക് പരാതി നൽകി. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News