'പാറമട കാരണം ജീവിക്കാന്‍ സാധിക്കുന്നില്ല'; കൂട്ടിക്കൽ പഞ്ചായത്തിന് മുമ്പിൽ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു

കൊടുങ്ങ സ്വദേശിനിയായ റോസമ്മ സാമുവൽ എന്ന യുവതിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്

Update: 2023-02-13 11:42 GMT

കോട്ടയം: മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിന് മുമ്പിൽ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. കൊടുങ്ങ സ്വദേശിനിയായ റോസമ്മ സാമുവൽ എന്ന യുവതിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. പാറമട കാരണം ജീവിക്കാനാകുന്നില്ലന്ന് പറഞ്ഞാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. ബോധരഹിതയായ യുവതിയെ ആശുപത്രിയിലേയ്ക്ക് മാറ്റി.

പാറമടക്കെതിരെ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ഇവർ ആരോപിച്ചു. കൊടുങ്ങയിലുള്ള ഒരു പാറമടക്ക് സമീപമാണ് ഇവരുടെ വീട്. പാറമട കാരണം ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. മാത്രമല്ല, ക്വാറിയോട് ചേർന്ന സ്ഥലമായതിനാൽ തന്നെ മറ്റാരും ഇത് വാങ്ങാനും തയ്യാറാകുന്നില്ല.

Advertising
Advertising

അതിനാൽ ഈ സ്ഥലവും വീടും വിറ്റുതരണമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഇവർ പഞ്ചായത്ത് ഓഫീസിൽ പരാതി നൽകിയിരുന്നു. ആ പരാതിയിൻമോൽ നടപടിയെടുക്കാമെന്ന് പഞ്ചായത്ത് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

എന്നാൽ അവിടെ താമസിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്ന് പറഞ്ഞ് വാർഡ് മെമ്പറെ വന്ന് കാണുകയും പിന്നീട് പഞ്ചായത്തിന് മുന്നിൽ വെച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയുമായിരുന്നു. സംഭവസമയത്ത് ഒരു കൈക്കുഞ്ഞും ഇവർക്കൊപ്പമുണ്ടായിരുന്നു. എന്നാൽ കുട്ടിക്കും പ്രശ്‌നങ്ങളൊന്നുമില്ല. സംഭവത്തിന് തൊട്ടുപിന്നാലെ ഇവർ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് യുവതിയെ ആശുപത്രിയിലേക്ക് മറ്റി.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News