52 ലക്ഷം രൂപ വിലയുള്ള കുതിര, ഒമ്പത് ലക്ഷത്തിന്റെ പേർഷ്യൻ പൂച്ച; നടി ജാക്വിലിന് സുകേഷ് സമ്മാനിച്ചത് വില പിടിപ്പുള്ള സമ്മാനങ്ങൾ

സുകേഷും ജാക്വലിനും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്

Update: 2021-12-05 12:05 GMT
Editor : Lissy P | By : Web Desk

200 കോടി രൂപയുടെ തട്ടിപ്പു കേസിൽ നടി ലീനമരിയപോളിനൊപ്പംപ്രതിയായ സുകേഷ് ചന്ദ്രശേഖർ ബോളിവുഡ് നടി ജാക്വിലിൻ ഫെർണ്ടാസിന് നൽകിയത് ലക്ഷങ്ങൾ വിലപിടിപ്പുള്ള സമ്മാനങ്ങൾ.സുകേഷും ലീനമരിയപോളുമടക്കം മറ്റ് ആറ് പ്രതികൾക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇഡി  സമർപ്പിച്ച 7000 പേജുള്ള കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

52 ലക്ഷം രൂപയുടെ കുതിരയും ഒമ്പത് ലക്ഷം രൂപയുടെ പേർഷ്യൻ പൂച്ചയടക്കമുള്ള വിലയേറിയ സമ്മാനങ്ങൾ ജാക്വിലിന് നൽകിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ സുകേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.സുകേഷും ജാക്വലിനും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന സ്വകാര്യ ചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. ഇതിനു പിന്നാലെയാണ് നടിക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകിയെന്ന് സുകേഷ് വെളിപ്പെടുത്തിയത്. ജാക്വലിനെ ഒന്നിലേറെ തവണ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചിരുന്നു. മറ്റൊരു കേസിൽ തിഹാർ ജയിലിൽ കഴിയുമ്പോഴാണ് സുകേഷ് നടിയെ പരിചയപ്പെടുന്നത്. ഉന്നത വ്യക്തി എന്ന വ്യാജേനയാണ് ഇയാൾ നടിയെ പരിചയപ്പെടുന്നത്.

Advertising
Advertising

ജാക്വലിനെ കൂടാതെ നടി നോറ ഫത്തേഹിക്കും വിലകൂടിയ കാർ വാങ്ങി നൽകിയെന്നും കുറ്റപത്രത്തിലുണ്ട്. ഈ രണ്ടുനടിമാരെയും നേരത്തെ തന്നെ ഇഡി ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ ബന്ധത്തിന്റെ ഭാഗമല്ലെന്ന് അവകാശപ്പെട്ട് നോറ ഫത്തേഹി നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു. കേസിലെ പ്രതികളുമായി വ്യക്തിപരമായ ബന്ധമില്ലെന്നും അന്വേഷണത്തെ സഹായിക്കാൻ വേണ്ടിയാണ് ഇഡി വിളിപ്പിച്ചതെന്നും അവർ പ്രസ്താവനയിൽ അറിയിച്ചിരുന്നു.ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റാൻബാക്‌സിയുടെ പ്രൊമോട്ടർമാരായ ശിവിന്ദർ സിങ്, മൽവീന്ദർ സിങ് എന്നിവരുടെ കുടുംബത്തിൽ നിന്ന് സുകേഷടക്കമുള്ള പ്രതികൾ 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ആഗസ്റ്റിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News