'തെറ്റ് ചെയ്യാത്തവർ അഗ്നിശുദ്ധി വരുത്തി തിരിച്ചു വരട്ടെ, രാജി ആലോചിച്ചെടുത്ത തീരുമാനം ': ജയൻ ചേർത്തല

അമ്മ സംഘടനയെ അനാഥമാക്കാനാവില്ലെന്ന് ജയൻ ചേർത്തല

Update: 2024-08-27 12:05 GMT
Editor : ദിവ്യ വി | By : Web Desk

കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണ സമിതി പിരിച്ചുവിട്ടതിൽ പ്രതികരിച്ച് നടൻ ജയൻ ചേർത്തല. രാജിക്കാര്യം ആലോചിച്ചെടുത്ത തീരുമാനമാണെന്നും തെറ്റ് ചെയ്യാത്തവർ അഗ്നിശുദ്ധി വരുത്തി തിരിച്ചു വരട്ടെയെന്നും സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്ന ജയൻ ചേർത്തല പറഞ്ഞു. ധാർമികത കണക്കിലെടുത്താണ് രാജി. പലതവണ ആലോചിച്ച് പ്രസിഡന്റായിരുന്ന മോഹൻലാലുമായി സംസാരിച്ചാണ് തീരുമാനത്തിലെത്തിത്. എല്ലാവരും കൂടി ആലോചിച്ചെടുത്ത തീരുമാനമാണിത്. ഇനി ഇലക്ഷൻ ജനറൽബോഡി വിളിച്ചു ചേർക്കും. പുതിയ ഭരണസമിതി അധികാരത്തിൽ വരും. അമ്മ സംഘടനയെ അനാഥമാക്കാനാവില്ലെന്നും അമ്മ എപ്പോഴും ഇരകള്‍ക്കൊപ്പമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising
Full View

നടന്മാര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടത്. സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മോഹന്‍ലാല്‍ രാജിവെച്ചിരുന്നു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. 17 ഭരണസമിതി അംഗങ്ങളും രാജിവെച്ചിരുന്നു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നുവെന്നാണ് പിന്നാലെ പുറത്തുവന്ന വിശദീകരണം. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കുമെന്നും പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരുമെന്നും വിശദീകരണത്തിലുണ്ട്. 

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News