ജെ.സി ഡാനിയേൽ പുരസ്കാരം പി ജയചന്ദ്രന്

പിന്നണി ഗാന രംഗത്തെ സമഗ്ര സംഭാവനക്കാണ് പുരസ്കാരം.

Update: 2021-12-13 16:06 GMT

ജെ സി ഡാനിയേൽ പുരസ്കാരം പിന്നണി ഗായകന്‍ പി ജയചന്ദ്രന്. പിന്നണി ഗാന രംഗത്തെ സമഗ്ര സംഭാവനക്കാണ് പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.ഈമാസം 23 ന് ദർബാർ ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം കൈമാറും.ഈ പുരസ്കാരം നേടുന്ന 28ാമത്തെ വ്യക്തിയാണ് പി ജയചന്ദ്രന്‍.

Full View

 അരനൂറ്റാണ്ടിലേറെക്കാലം മലയാള പിന്നണിഗാനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് പി ജയചന്ദ്രന്‍ എന്ന് ജൂറി വിലയിരുത്തി . അടൂർ ഗോപാലകൃഷണൻ രഞ്ജി പണിക്കര്‍,നടി സീമ,ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.ചലച്ചിത്ര രംഗത്തെ സംസ്ഥാനസർക്കാരിന്‍റെ പരമോന്നത ബഹുമതിയാണ് ജെ.സി ഡാനിയേല്‍ പുരസ്കാരം.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News