അട്ടപ്പാടിയിൽ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

ജാർഖണ്ഡ് സ്വദേശി സുധാമ്മയാണ് മരിച്ചത്

Update: 2021-05-07 12:42 GMT
Editor : Shaheer | By : Web Desk

അട്ടപ്പാടി അഗളിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി സുധാമ്മയാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ അഗളി ഒമ്മലയിലാണ് സംഭവം. പഴയ കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. മണ്ണിടിഞ്ഞ് തൊഴിലാളി ഏറെനേരം കിണറിൽ കുടുങ്ങി. രക്ഷാപ്രവർത്തനത്തിന് ഫയർഫോഴ്‌സ് എത്താൻ വൈകി.

ഫയർഫോഴ്‌സ് എത്തിയപ്പോഴേക്കും ഇദ്ദേഹം മരിച്ചിരുന്നു. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News