'നിധിയെ തിരികെ വേണം'; കൊച്ചിയിൽ ഉപേക്ഷിച്ച കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറെന്ന് ജാർഖണ്ഡ് സ്വദേശികൾ

ആശുപത്രിയിൽ അടയ്ക്കാൻ പണമില്ലാത്തതിനാലാണ് കുട്ടിയെ ഉപേക്ഷിച്ചു പോയെന്ന് മാതാപിതാക്കൾ

Update: 2025-04-17 04:42 GMT
Editor : Lissy P | By : Web Desk

കൊച്ചി:കൊച്ചിയിൽ ഉപേക്ഷിച്ച കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറെന്ന്  ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍. ആരോഗ്യമന്ത്രി വീണാജോർജ് പേരിട്ട 'നിധി'യെ ഏറ്റെടുക്കാനാണ് മാതാപിതാക്കൾ തയ്യാറായത്.കുട്ടിയെ വീഡിയോ കോളിലൂടെ മാതാപിതാക്കൾ കണ്ടു.

ആശുപത്രിയിൽ അടയ്ക്കാൻ പണമില്ലാത്തതിനാലാണ് കുട്ടിയെ ഉപേക്ഷിച്ചു പോയെന്ന് മാതാപിതാക്കൾ പറഞ്ഞു. നിലവിൽ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ് കുഞ്ഞുള്ളത്.

ജനുവരി 29 നാണ് എറണാകുളം ജനറൽ ആശുപത്രിയിൽ 27 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ പ്രസവിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റുകയും ചെയ്തു. ആശുപത്രിയിലെ ചെലവ് താങ്ങാനാവാതെയോടെയാണ് മാതാപിതാക്കൾ നാട്ടിലേക്ക് മടങ്ങിയത്. അതേസമയം, മാതാപിതാക്കളുടെ ജീവിത സാഹചര്യമന്വേഷിച്ച് മാത്രമായിരിക്കും കുഞ്ഞിനെ കൈമാറുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.


Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News