കോട്ടയത്ത് ആറ്റിൽ ചാടി ജീവനൊടുക്കിയ ജിസ് മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന്
ഭർത്താവ് ജിമ്മിയുടെ നീറിക്കാട്ടുള്ള വീടിനു സമീപത്തെ ഓഡിറ്റോറിയത്തിൽ രാവിലെ പൊതു ദർശനം നടക്കും
കോട്ടയം: കോട്ടയം അയർക്കുന്നത്ത് ആറ്റിൽ ചാടി ജീവനൊടുക്കിയ അമ്മയുടെയും മക്കളുടെയും സംസ്കാരം ഇന്ന് . ജിസ് മോൾ , മക്കളായ നോഹ, നോറ എന്നിവരുടെ സംസ്കാരം വൈകിട്ട് മൂന്നിന് പാലാ ചെറുകര ക്നനായ കത്തോലിക്ക പള്ളിയിൽ നടക്കും. ഭർത്താവ് ജിമ്മിയുടെ നീറിക്കാട്ടുള്ള വീടിനു സമീപത്തെ ഓഡിറ്റോറിയത്തിൽ രാവിലെ പൊതുദർശനം നടക്കും.
വീട്ടിൽ പൊതുദർശനം വേണമെന്ന ഭര്‍തൃവീട്ടുകാരുടെ ആവശ്യം ജിസ് മോളുടെ കുടുംബം നിരസിച്ചിരുന്നു. ജിസ് മോളുടെ കുടുംബം നൽകിയ പരാതിയിൽ ഏറ്റുമാനൂർ പൊലിസ് അന്വേഷണം തുടങ്ങി. ഭർത്താവും മാതാവും സഹോദരിയും ചേർന്ന് ജിസ് മോളെ മാനസികമായി പീഡിപ്പിച്ചതായാണ് പരാതി.
ചൊവ്വാഴ്ചയാണ് കോട്ടയം നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ് മോള് തോമസ് (32), മക്കളായ നേഹ മരിയ (നാല്), നോറ ജിസ് ജിമ്മി (ഒന്ന്) എന്നിവര്‍ ഏറ്റുമാനൂർ പേരൂര്‍ പള്ളിക്കുന്ന് പള്ളിക്കടവിൽനിന്ന് മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയത്.