പരാതിക്കാരി തന്നെ കോടതിയിൽ മൊഴി മാറ്റി; വ്യാജ പീഡന പരാതിയിൽ തകർത്ത ജീവിതം തിരികെപ്പിടിച്ച് ജോമോൻ
ഏഴു വർഷം ചുമന്ന പാപക്കറ ഇല്ലാതായതിന്‍റെ തിളക്കം ജോമോൻ്റെ കണ്ണുകളിൽ കാണം
കോട്ടയം: വ്യാജ പീഡന പരാതിയിൽ തകർന്ന ജീവിതം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് കോട്ടയം ആയംകുടി സ്വദേശി സി.ഡി ജോമോൻ ഈസ്റ്റർ ആഘോഷിക്കുന്നത്. പരാതിക്കാരി തന്നെ വ്യാജ പരാതിയെന്ന് കോടതിയിൽ മൊഴി നൽകിയതും പള്ളിയിൽ സാക്ഷ്യം പറഞ്ഞതുമാണ് ജോമോന്റെ നിരപരാധിത്വം തെളിയാൻ കാരണം .
ഏഴു വർഷം ചുമന്ന പാപക്കറ ഇല്ലാതായതിന്‍റേതും നീതിയുടെ തിളക്കം ജോമോൻ്റെ കണ്ണുകളിൽ കാണം. 2017 ഡിസംബറിലാണ് സംഭവം. കുറുപ്പുംന്തറയിൽ പാരാമെഡിക്കൽ സ്ഥാപനം നടത്തി വരികയായിരുന്നു ജോമോൻ . ട്രെയിൻ യാത്രക്കിടെ പീഡിപ്പിച്ചെന്ന് കാണിച്ച് സ്ഥാപനത്തിലെ വിദ്യാർഥി പരാതി നൽകി. തുടർന്നാണ് ജോമോൻ്റെ ജീവിതം തകിടം മറിഞ്ഞത്. വീട്ടിൽ എത്തിയുള്ള അറസ്റ്റും ജയിൽവാസവും, മാധ്യമ വാർത്തകളും അപമാന ഭാരവും ജോമോനെ തളർത്തി.
പലപ്പോഴും ജീവിതം തന്നെ അവസാനിപ്പിക്കാന്‍ തോന്നിയിരുന്നെന്ന് ജോമോന്‍ തന്നെ പറയുന്നു.എന്നാല്‍ ലോകം മുഴുവൻ തള്ളിപ്പറഞ്ഞപ്പോഴും ജീവിത പങ്കാളിയും കുടുംബവും ജോമോനെ ചേർത്തു നിർത്തി .
അടുത്തിടെ പരാതിക്കാരി കോടതിയിൽ എത്തി പരാതി വ്യാജമാണെന്ന് അറിയിച്ചു. ഇതോടെ ജോമോൻ കുറ്റ വികുക്തനായി. എറണാകുളം സ്വദേശിയായ പരാതിക്കാരി പളളിയിൽ എത്തിയും ഇക്കാര്യം സാക്ഷ്യമായി പറഞ്ഞതും ദൈവ വിശ്വാസിയായ ജോമോൻ്റെ ഉയർത്തേഴുന്നേൽപ്പിന് തുല്യമായി.