മാധ്യമപ്രവർത്തകൻ എം.എസ് സന്ദീപ് അന്തരിച്ചു

മംഗളം ദിനപ്പത്രം മുൻ റിപ്പോർട്ടറായിരുന്നു

Update: 2022-08-28 07:13 GMT

മാധ്യമപ്രവർത്തകൻ എം എസ് സന്ദീപ്(37) അന്തരിച്ചു. മംഗളം ദിനപത്രം മുൻ റിപ്പോർട്ടറായിരുന്നു. കോട്ടയം ഉൾപ്പെടെ വിവിധ ജില്ലകളിൽ ജോലി ചെയ്തിട്ടുണ്ട്.

കുറച്ചു നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന സന്ദീപ് ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. ഓൺലൈൻ മാധ്യമപ്രവർത്തകനായി ജോലി ചെയ്തുവരുകയായിരുന്നു. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശിയാണ്.സംസ്‌കാരം പിന്നീട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News