മാലിന്യത്തിൽ മുങ്ങി ജോയിയുടെ മൃതദേഹം; പൊങ്ങിയത് ഒരുകിലോമീറ്റർ മാറി

മാലിന്യത്തിൽ മുങ്ങി കമിഴ്ന്നു കിടന്ന നിലയിലായിരുന്നു മൃതദേഹം

Update: 2024-07-15 05:04 GMT

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയുടെ മൃതദേഹം പൊങ്ങിയത് ഒരു കിലോമീറ്റർ അകലെ തകരപ്പറമ്പ് കനാലിൽ. തോടിന്റെ സമാന്തര ടണലുകളിൽ നിന്ന് വെള്ളം പാർവതീപുത്തനാറിലേക്ക് ഒഴുകിയെത്തുന്ന വഴിക്കുള്ള കൈവരിയാണിത്. ജോയിയുടെ മൃതദേഹം കൈവരികളിലൂടെ ഒഴുകിപ്പോകാമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും എവിടെ വരെ മൃതദേഹം ഒഴുകിയെത്താം എന്നതായിരുന്നു സംശയം. കരുതിയത് പോലെ സബ് ടണലുകൾ വഴി കനാലിലേക്ക് മൃതദേഹം ഒഴുകിയെത്തി.

നിലവിൽ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ് മൃതദേഹം. പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടികളിലേക്ക് ഉടൻ കടക്കും. ജോയിയുടെ അമ്മയെ അടക്കം എത്തിച്ച് മൃതദേഹം സ്ഥിരീകരിച്ച ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും.

Advertising
Advertising
Full View

രാവിലെ 9.30യോടെ ടണലിലേക്ക് നാവികസേന ഇറങ്ങി പരിശോധന തുടങ്ങവേയാണ് മൃതദേഹം കണ്ടെത്തിയ വിവരം ലഭിക്കുന്നത്. മാലിന്യത്തിൽ മുങ്ങി കമിഴ്ന്നു കിടന്ന നിലയിലായിരുന്നു മൃതദേഹം. ജീർണിച്ച അവസ്ഥയിലാണ്. പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ ഇവർ പൊലീസിനെ വിവരമറിയിക്കുകയും കലക്ടറടക്കം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുകയുമായിരുന്നു. 

രാത്രി മഴയുണ്ടായിരുന്നതിനാൽ ഒഴുക്കുണ്ടാകുമെന്ന് കണക്കാക്കി കനാലിന്റെ പരിസരത്ത് ഇന്നലെ തന്നെ ഒബ്‌സർവേഷൻ ടീമിനെ ഏർപ്പെടുത്തിയിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News