വനിതാ അഭിഭാഷകയെ അപമാനിച്ചെന്ന പരാതി; ഖേദം പ്രകടിപ്പിച്ച് ജസ്റ്റിസ് എ. ബദറുദ്ദീൻ

ചീഫ് ജസ്റ്റിസ് വിളിച്ച ചർച്ചയിലാണ് ജഡ്ജി ഖേദം പ്രകടിപ്പിച്ചത്.

Update: 2025-03-09 00:59 GMT

കൊച്ചി: വനിതാ അഭിഭാഷകയെ അപമാനിച്ചെന്ന പരാതിയിൽ ജസ്റ്റിസ് എ. ബദറുദ്ദീൻ ഖേദം പ്രകടിപ്പിച്ചു.. ചീഫ് ജസ്റ്റിസ് വിളിച്ച ചർച്ചയിലാണ് ജഡ്ജി ഖേദം പ്രകടിപ്പിച്ചത്. ഈ സാഹചര്യത്തിൽ പ്രതിഷേധം തുടരേണ്ടതില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി അഭിഭാഷക അസോസിയേഷന് വനിതാ അഭിഭാഷക കത്തയച്ചു.

അതേസമയം തങ്ങളുടെ അറിവില്ലാതെയാണ് ചർച്ച നടന്നതെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പറഞ്ഞു. തുറന്ന കോടതിയിൽ മാപ്പ് പറയണമെന്ന ആവശ്യമാണ് അഭിഭാഷക അസോസിയേഷൻ ഉയർത്തിയിരുന്നത്. മാപ്പ് പറയുന്നത് വരെ ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ച് ബഹിഷ്‌കരിക്കുമെന്നും അഭിഭാഷകർ പ്രഖ്യാപിച്ചിരുന്നു. ചേംബറിൽ വെച്ച് മാപ്പ് പറയാമെന്ന് ജസ്റ്റിസ് ബദറുദ്ദീൻ അറിയിച്ചെങ്കിലും അഭിഭാഷക അസോസിയേഷൻ അംഗീകരിച്ചിരുന്നില്ല. ജഡ്ജി ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ തുടർനടപടികൾ തിങ്കളാഴ്ച തീരുമാനിക്കുമെന്ന് അഭിഭാഷക അസോസിയേഷൻ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News