പിണറായിക്ക് ഗവര്‍ണറെ പേടി, ഈ പേടിവെച്ച് മോദിയെയും അമിത് ഷായെയും എങ്ങനെ നേരിടും? കെ മുരളീധരന്‍

പൂച്ചയെ കണ്ട് പേടിച്ചാൽ പുലിയെ കണ്ടാൽ എന്താകുമെന്ന് കെ മുരളീധരന്‍

Update: 2022-02-20 05:40 GMT
Advertising

ഗവർണർക്ക് തരംതാഴാം എന്നതിന്റെ ഉദാഹരണമാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് കെ മുരളീധരന്‍ എംപി. ഇതിന് അവസരം ഒരുക്കി കൊടുത്തത് പിണറായി സർക്കാരാണ്. ഗവർണറുടെ നയപ്രഖ്യാപനം നടത്താൻ വേണ്ടി മാത്രം ഒരു ഉദ്യോഗസ്ഥനെ ബലി കൊടുക്കേണ്ടിയിരുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

പൂച്ചയെ കണ്ട് പേടിച്ചാൽ പുലിയെ കണ്ടാൽ എന്താകും? മുഖ്യമന്ത്രി പിണറായി വിജയന് ഗവർണറെ പേടിയാണ്. ഈ പേടിവെച്ച് മോദിയെയും അമിത് ഷായെയും എങ്ങനെ നേരിടും? സഭയിലെ അംഗങ്ങൾക്ക് ആവശ്യമില്ലാത്തതായിരുന്നു ഗവർണറുടെ നയപ്രസംഗമെന്നും മുരളീധരന്‍ പറഞ്ഞു.

മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ കൊടുക്കുന്നത് തെറ്റല്ല. ഗവര്‍ണറുടെ അനാവശ്യ നിർദേശങ്ങൾ തള്ളാനുള്ള ആർജ്ജവം മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കണം. ബി.ജെ.പിക്കാരുടെ പണി കൂടി ഗവർണർ ചെയ്യുന്നു. ഗവർണറെ നിലയ്ക്ക് നിർത്താൻ മുഖ്യമന്ത്രിക്ക് കഴിയണം. സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചാൽ ആരിഫ് മുഹമ്മദ് ഖാൻ കടലാസ് പുലിയാകുമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

കിഴക്കമ്പലത്തു നടന്നത് മൃഗീയമായ കൊലപാതകമാണ്. കേരള മനസാക്ഷിയെ ലജ്ജിപ്പിച്ച സംഭവമാണിത്. ഭരണകക്ഷി എംഎൽഎയ്ക്ക് എതിരെ സമരം ചെയ്യാൻ പോലും പാടില്ലെന്ന അവസ്ഥ. മാർക്സിസ്റ്റ് പാർട്ടിയുടെ നിലപാട് വ്യക്തമാക്കണം. കൊലപാതകത്തില്‍ പങ്കില്ലെന്ന് പറഞ്ഞൽ മാത്രം പോരാ. സിബിഐ അന്വേഷണം വേണം. കുറ്റക്കാർക്ക് എതിരെ കർശന നടപടി വേണം. ട്വന്റി ട്വന്റി ആണ് യുഡിഎഫിനെ തോൽപ്പിച്ച് ഇടത് മുന്നണിയെ ജയിപ്പിച്ചതെന്നും കെ മുരളീധരന്‍ പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News