എത്ര ആധുനികമായാലും എല്ലാം നിയന്ത്രിക്കുന്നത് ദൈവമാണെന്ന സൂചന നൽകുന്നതാണ് കോവിഡ് പോലുള്ള മഹാമാരികൾ: കെ. മുരളീധരൻ

ഒരു സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ചാൽ പോകുന്ന രോഗാണു ലോകം മുഴുവൻ രണ്ടു വർഷത്തോളം അടക്കിഭരിച്ചത് ദൈവം നൽകിയ സൂചനാണെന്ന് മുരളീധരൻ പറഞ്ഞു.

Update: 2023-06-17 11:43 GMT

കണ്ണൂർ: എത്രയൊക്കെ ആധുനികമായാലും എല്ലാം നിയന്ത്രിക്കുന്നത് ദൈവമാണെന്ന് കെ മുരളീധരൻ എം.പി. കോവിഡ് മഹാമാരി ദൈവം തന്ന സൂചനയാണ്. ദൈവങ്ങളിൽ നിന്ന് അകലുമ്പോഴാണ് കോവിഡ് പോലുള്ള ചില മഹാമാരികൾ ദൈവം നമുക്ക് കാണിച്ച് തരുന്നതെന്നും ഹജ്ജ് തീർത്ഥടകർക്ക് ക്യാമ്പിൽ നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ മുരളീധരൻ പറഞ്ഞു.

പണ്ട് കാലത്ത് എല്ലാവരോടും യാത്ര പറഞ്ഞാണ് ശബരിമലക്കും ഹജ്ജിനുമൊക്കെ പോയിക്കൊണ്ടിരുന്നത്. അന്നത്തെ കാലത്ത് യാത്ര അത്രയേറെ ദുരിതപൂർണമായിരുന്നു. പ്രയാസങ്ങൾ സഹിച്ച് കപ്പലിലൊക്കെ യാത്ര ചെയ്താണ് മുമ്പ് പോയിരുന്നത്. ഇന്ന് എല്ലാ സൗകര്യങ്ങളും വിശ്വാസികൾക്ക് ദൈവം നൽകി. ആധുനിക സൗകര്യങ്ങൾ വർധിക്കുമ്പോൾ പലപ്പോഴും ദൈവങ്ങളിൽ നിന്നും അകലുന്ന പ്രവണത സ്വാഭാവികമായും എല്ലാർക്കുമുണ്ടാകും. അപ്പോഴാണ് കോവിഡ് പോലുള്ള ചില മഹാമാരികൾ ദൈവം നമുക്ക് കാണിച്ച് തരുന്നത്. ഒരു സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ചാൽ പോകുന്ന രോഗാണു ലോകം മുഴുവൻ രണ്ട് വർഷത്തോളം അടക്കി ഭരിച്ചിതും ദൈവം നമുക്ക് നൽകുന്ന സൂചനകളാണെന്നും മുരളീധരൻ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News