കിറ്റിന് പകരം ഇപ്പോൾ കല്ലുകൊണ്ട് തലയിൽ അടിക്കുന്നു: കെ.മുരളീധൻ

മുഖ്യമന്ത്രിക്ക് മാനസിക തകരാറ് വന്നതുപോലെയാണ് അദ്ദേഹത്തെ കണ്ടാൽ തോന്നുന്നത്. മുഖ്യമന്ത്രി പറയുന്നത് അനുസരിക്കുകയാണ് കോടിയേരി ബാലകൃഷ്ണൻ. ഡൽഹിയിൽ കോൺഗ്രസ് എംപിമാരെ പൊലീസ് മർദിച്ചപ്പോൾ കോടിയേരി സന്തോഷിച്ചെന്നും മുരളീധരൻ പറഞ്ഞു.

Update: 2022-03-27 05:45 GMT
Advertising

കിറ്റിന് പകരം സർക്കാർ കെ റെയിലിന്റെ കല്ലുകൊണ്ട് ജനങ്ങളുടെ തലയിൽ അടിക്കുകയാണെന്ന് കെ മുരളീധരൻ എംപി. സർക്കാരിന് ഇപ്പോൾ മറ്റൊന്നും വേണ്ട, കെ റെയിൽ മാത്രം മതി എന്നാണ് നിലപാട്. മുഖ്യമന്ത്രിക്ക് മാനസിക തകരാറ് വന്നതുപോലെയാണ് അദ്ദേഹത്തെ കണ്ടാൽ തോന്നുന്നത്. മുഖ്യമന്ത്രി പറയുന്നത് അനുസരിക്കുകയാണ് കോടിയേരി ബാലകൃഷ്ണൻ. ഡൽഹിയിൽ കോൺഗ്രസ് എംപിമാരെ പൊലീസ് മർദിച്ചപ്പോൾ കോടിയേരി സന്തോഷിച്ചെന്നും മുരളീധരൻ പറഞ്ഞു.

സിൽവർ ലൈൻ സംബന്ധിച്ച് സർക്കാരിന് വ്യക്തതയില്ല. ഗൗരവമായ ആലോചന നടത്താതെയാണ് മുന്നോട്ടുപോകുന്നത്. നിർമിക്കേണ്ട പാലങ്ങളുടെ എണ്ണത്തിൽപോലും കൃത്യതയില്ല. കൃത്യമായ പദ്ധതി കേന്ദ്രത്തിന് മുന്നിൽ ഇതുവരെ കൊടുത്തിട്ടില്ല. സങ്കീർണമായ പദ്ധതിയെന്ന് റെയിൽവേ മന്ത്രി തന്നെ വ്യക്തമാക്കി. കോൺഗ്രസ് പങ്കുവെച്ച ആശങ്ക കേന്ദ്രത്തിനും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിൽവർ ലൈന് ചെലവ് 64000 കോടി എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. റെയിൽവേ മന്ത്രാലയം പറഞ്ഞത് 1,26,00000 എന്നാണ്. ഒരുലക്ഷം കോടിയിൽ കൂടിയാൽ കേന്ദ്രവിഹിതം കിട്ടില്ല. കല്ലിടുന്നത് ആരാണ് എന്ന കാര്യത്തിലും വ്യക്തതയില്ല. ജനഹിതം എതിരായാൽ പിൻമാറാൻ തയ്യാറാവണം. വിമോചന സമരത്തിന്റെ പേരിൽ ചില സമുദായങ്ങളെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News