ജി എസ് ടി പരിഷ്കരണം സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം കൂടി ഉറപ്പ് വരുത്തിയാകണം: കെ.എന്‍ ബാലഗോപാല്‍

സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്രവുമായി പങ്കുവെച്ചിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു

Update: 2025-08-26 09:46 GMT

തിരുവനന്തപുരം: ജിഎസ്ടി പരിഷ്‌കാരണം സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം കൂടി ഉറപ്പ് വരുത്തിയാകണം എന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്രവുമായി പങ്കുവെച്ചിട്ടുണ്ട്.

വരുമാനം കുറയുമ്പോള്‍ കമ്പനികള്‍ മോഡലുകള്‍ മാറ്റി വിലകൂട്ടും. 3,4 തീയതികളില്‍ ജിഎസ്ടി കൗണ്‍സില്‍ വിളിച്ചിട്ടുണ്ടെന്നും ആശങ്കകള്‍ വീണ്ടും അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

'ജിഎസ്ടി കൗണ്‍സില്‍ 3,4 തീയതികളില്‍ വിളിച്ചിട്ടുണ്ട്. ജിഎസ്ടി മാറ്റം പ്രധാനമന്ത്രി നടത്തിയിരുന്നു. 8 വര്‍ഷത്തിന് ശേഷം ഉള്ള വീട്ടിക്കുറക്കല്‍ ആണ് നടത്താന്‍ പോകുന്നത്. ഇത് ഗുണമല്ല ദോഷമാണ് ചെയ്യുക. ആശങ്ക പങ്കുവെച്ചിട്ടുണ്ട്.

Advertising
Advertising

ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വലിയ കുറവ് വരും. വരുമാനം കുറയുമ്പോള്‍ അത് എങ്ങനെ പരിഹരിക്കും എന്നത് പ്രധാന പ്രശ്‌നം ആണ്

ജിഎസ്ടി മാറ്റത്തില്‍ ഉപഭോക്താക്കള്‍ക്ക് ഗുണം കിട്ടില്ല. കമ്പനികള്‍ മോഡലുകള്‍ മാറ്റി വിലകൂട്ടും. സംസ്ഥാങ്ങളുടെ സമ്പത്തികാവസ്ഥ ഗുരുതമാകും

കഴിഞ്ഞ വര്‍ഷം 21955 കോടി രൂപ ജിഎസ്ടി ഇല്ലാത്ത കണക്ക് പ്രകാരം നഷ്ടം വന്നു. പുതിയ മാറ്റം വരുമ്പോള്‍ 10000 കോടി രൂപ വരെ കുറയും

ഈ സാമ്പത്തിക വര്‍ഷം മാത്രം 4000 കോടി രൂപയുടെ എങ്കിലും വരുമാനക്കുറവ് വരും. ലോട്ടറി നികുതി 28 ല്‍ നിന്ന് 40 ആക്കാനാണ് പോകുന്നത്.

ഇത് ലോട്ടറി മേഖലയെ പ്രതിസന്ധിയില്‍ ആക്കുന്നതാണ്. നികുതി കുറക്കുമ്പോള്‍ ഗുണം ഉപഭോക്താക്കാള്‍ക്ക് ലഭിക്കില്ല. 20000 കോടിയില്‍ അധികം തുക ഈ ഓണത്തിന് കൂടുതലായി ഇറക്കേണ്ടി വരും. കാസര്‍കോട് ജിഎസ്ടി തട്ടിപ്പ്. കര്‍ശനമായ പരിശോധന നടത്തും,' കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News