'സിസ്ട്രയുടെ റിപ്പോർട്ട് മാറ്റാൻ കെ.റെയിൽ എം.ഡി സമ്മർദ്ദം ചെലുത്തി'; അലോക് വർമ

'സിൽവർലൈനിനെ സ്റ്റാന്റേർഡ് ഗേജാക്കുന്നത് ജെയ്ക്കയിൽ നിന്നും പണം തട്ടാന്‍. കെ.റെയിൽ എം.ഡി തന്നെ ഇത് സമ്മതിച്ചിട്ടുണ്ടെന്നും' അലോക് വര്‍മ മീഡിയവണിനോട്

Update: 2022-04-23 06:18 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: കേരളത്തിന് കെ.റെയിലല്ല, ബ്രോഡ്‌ഗേജാണ് അനുയോജ്യമെന്ന് മുൻ റെയിൽവെ ഉദ്യോഗസ്ഥൻ കൂടിയായ അലോക് വർമ മീഡിയവണിനോട്.സാമ്പത്തികമായും ഇതുതന്നെയാണ് നല്ലതെന്നും സിൽവർലൈനിനെ സ്റ്റാന്റേർഡ് ഗേജാക്കുന്നത് ജെയ്ക്കയിൽ നിന്നും പണം തട്ടാനാണെന്നും അദ്ദേഹം പറഞ്ഞു.കെ.റെയിൽ എം.ഡി തന്നെ ഇത് സമ്മതിച്ചിട്ടുണ്ട്. 'കെ.റെയിലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇ.ശ്രീധരനെ വിളിക്കണം. അദ്ദേഹത്തിന് കൂടുതൽ സംശയങ്ങൾ ചോദിക്കാനാകും.ഇ ശ്രീധരൻ സാങ്കേതിക വിദഗ്ധനാണെന്നും അദ്ദേഹത്തെ ചർച്ചയിൽ മോഡറേറ്ററാക്കണം. ബദൽ നിർദേശങ്ങൾ സ്വീകരിക്കണമെന്നും' അദ്ദേഹം പറഞ്ഞു.

Advertising
Advertising

'കൺസൾട്ടിങ് കമ്പനിയായ സിസ്ട്രയുടെ നിർദേശങ്ങൾ കെ.റെയിൽ അവഗണിക്കുകയാണ്. സിസ്ട്രയുടെ റിപ്പോർട്ട് മാറ്റാൻ കെ.റെയിൽ എം.ഡി സമ്മർദ്ദം ചെലുത്തി. ഇത് ഗൗരവമായി കാണണമെന്നും' അലോക് വർമ പറഞ്ഞു. നിർദേശങ്ങൾ സർക്കാറും റെയിൽവെ ബോർഡും ഗൗരവത്തിലെടുക്കണം. ഡി.പി.ആർ ശാസ്ത്രീയ അടിത്തറയില്ലാത്തതും അപൂർണവും കൃത്യമായി പഠനം നടത്താതെ തയ്യാറാക്കിയതാണ്. റെയിൽവെ ബോർഡ് ഈ ഡിപിആർ തള്ളണമെന്നും' അലോക് വർമ പറഞ്ഞു.

അതേ സമയം കെ റെയിൽ വിഷയത്തിൽ ഇപ്പോഴെങ്കിലും ചർച്ച തുടങ്ങുന്നത് നല്ല കാര്യമെന്ന് പരിസ്ഥിതി വിദഗ്ധൻ ആർവിജി മേനോൻ അഭിപ്രായപ്പെട്ടു. വ്യത്യസ്ത അഭിപ്രായങ്ങൾക്ക് ചെവി കൊടുക്കുന്നത് നല്ലതാണ്.ഇ ശ്രീധരനെ പോലെയുള്ളവരെ കേൾക്കണം. പദ്ധതിയെ വിമർശിക്കുന്നവരെ വിമർശിക്കുകയാണ് സി.പി.എം .ബദൽ നിർദേശങ്ങൾ കെ റെയിലും സർക്കാറും പരിഗണിച്ചിട്ടില്ലെന്നും ആർ വി ജി മേനോൻ മീഡിയവണിനോട് പറഞ്ഞു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News