ജോജു ക്രിമിനല്‍, മുണ്ടും മാടിക്കുത്തി ഗുണ്ടയെ പോലെയാണ് പെരുമാറിയത്: കെ സുധാകരന്‍

ജോജു ജോര്‍ജിന്‍റ പ്രതിഷേധം മാന്യതയുടെയും സഭ്യതയുടെയും അതിരുവിട്ടതാണെന്ന് കെ സുധാകരന്‍.

Update: 2021-11-01 08:35 GMT

കോണ്‍ഗ്രസ് സമരത്തിനെതിരായ നടന്‍ ജോജു ജോര്‍ജിന്‍റ പ്രതിഷേധം മാന്യതയുടെയും സഭ്യതയുടെയും അതിരുവിട്ടതാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വനിതകൾക്ക് നേരെയും ജോജു തട്ടിക്കയറി. ജോജു ക്രിമിനലും തറ ഗുണ്ടയുമാണ്. സമരം തകർക്കാൻ ശ്രമിച്ചു. മുണ്ടും മാടിക്കുത്തി ഗുണ്ടയെ പോലെയാണ് ജോജു പെരുമാറിയതെന്നും സുധാകരന്‍ ആരോപിച്ചു.

ഇന്ധനവില ചരിത്രത്തിലെ ഉയർന്ന നിലയിലാണ്. രാഷ്ട്രീയ പാർട്ടികൾ പ്രതികരിക്കേണ്ടേ? സാധാരണ റോഡ് ബ്ലോക് ചെയ്ത് സമരം നടത്താറില്ല. സാധാരണക്കാരെല്ലാം സഹകരിച്ചപ്പോഴാണ് നടന്‍റെ പ്രതിഷേധം. ജോജുവിനെതിരെ പോലീസ് നടപടി വേണം. വാഹനം തകർക്കപ്പെടാൻ സാഹചര്യമുണ്ടാക്കിയത് ജോജു തന്നെയാണ്. മോശം പെരുമാറ്റമുണ്ടായപ്പോഴുള്ള രോഷത്തിന്‍റെ ഭാഗമാണതെന്നും സുധാകരന്‍ പറഞ്ഞു. പൊലീസ് എന്ത് നടപടിയെടുക്കുമെന്ന് നോക്കിയ ശേഷം തുടർസമരം തീരുമാനിക്കും. നടപടിയില്ലെങ്കിൽ കേരളം ഇതുവരെ കാണാത്ത സമരമുണ്ടാകും. പെട്ടെന്ന് പ്രഖ്യാപിച്ച സമരമല്ലിത്. പൊലീസ് കൃത്യമായി ഇടപെട്ടില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു.

Advertising
Advertising

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെയാണ് ജോജു ജോര്‍ജ് പൊട്ടിത്തെറിച്ചത്. വൈറ്റിലയില്‍ ഗതാഗതം തടസപ്പെടുത്തി ഉപരോധം സംഘടിപ്പിച്ചതിനെതിരെയാണ് ജോജു പ്രതിഷേധിച്ചത്. പിന്നാലെ ജോജുവിന്‍റെ വാഹനത്തിന്‍റെ ചില്ല് സമരക്കാര്‍ അടിച്ചുതകര്‍ത്തു. ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെയായിരുന്നു ജോജുവിന്‍റെ പ്രതിഷേധം. വാഹനത്തില്‍ നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി തന്‍റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇത് വാക്കേറ്റത്തിനും ഇടയാക്കി. രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു പറഞ്ഞു.

Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News