അവസരവാദ രാഷ്ട്രീയത്തിന്‍റെ അവസാന വാക്കാണ് പിണറായി: കെ.സുധാകരന്‍

കേരളത്തിന്‍റെ മതേതര മനസിനെ മുറിവേൽപ്പിക്കാനാണ് സിപിഎം- ബിജെപി ശ്രമമെന്നും സുധാകരൻ പത്രക്കുറിപ്പിൽ പറഞ്ഞു

Update: 2024-10-01 07:15 GMT

തിരുവനന്തപുരം: ന്യൂനപക്ഷങ്ങൾ തങ്ങൾക്കൊപ്പമില്ലെന്ന തിരിച്ചറിവിൽ അവരെ മുഖ്യമന്ത്രി വർഗീയവാദികളും മാഫിയകളുമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്ന്  കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. സ്വന്തം അണികളെ പിടിച്ചുനിർത്താൻ ബിജെപിയുടെ സ്വരം സിപിഎം കടമെടുക്കുകയാണ്. അവസരവാദ രാഷ്ട്രീയത്തിന്‍റെ അവസാന വാക്കാണ് പിണറായി വിജയൻ. കേരളത്തിന്‍റെ മതേതര മനസിനെ മുറിവേൽപ്പിക്കാനാണ് സിപിഎം- ബിജെപി ശ്രമമെന്നും സുധാകരൻ പത്രക്കുറിപ്പിൽ പറഞ്ഞു.

മലപ്പുറം പരാമർശം പിൻവലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മലപ്പുറത്തെ ആക്ഷേപിക്കുകയാണ്. ഭൂരിപക്ഷ വർഗീയതയെ താലോലിക്കാനാണ്  ശ്രമം. ഇതിന് പിന്നിൽ രാഷ്ട്രീയ അജണ്ടയാണെന്നും ചെന്നിത്തല പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News