കോഴ ആരോപണം: ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ്.എഫ്.ഐ എന്ന് കെ. സുധാകരൻ

മാർഗംകളിയിൽ എസ്.എഫ്.ഐ ആവശ്യപ്പെട്ട ആൾക്ക് ഒന്നാം സ്ഥാനം നൽകാത്തതുകൊണ്ട് എസ്.എഫ്.ഐ പ്രവർത്തകർ ഷാജിയെ മർദിച്ചെന്നും സുധാകരൻ ആരോപിച്ചു.

Update: 2024-03-14 05:17 GMT

കണ്ണൂർ: കേരള സർവകലാശാല കലോത്സവത്തിലെ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഷാജിയുടെ മരണത്തിന് ഉത്തരവാദികൾ എസ്.എഫ്.ഐ എന്ന് കെ. സുധാകരൻ. കഴിഞ്ഞ കുറച്ച് നാളുകളായി എസ്.എഫ്.ഐയുടെ അക്രമ വാർത്തകൾ മാത്രമാണ് കേരളത്തിൽ കേൾക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാർഗംകളിയിൽ എസ്.എഫ്.ഐ ആവശ്യപ്പെട്ട ആൾക്ക് ഒന്നാം സ്ഥാനം നൽകാത്തതുകൊണ്ട് എസ്.എഫ്.ഐ പ്രവർത്തകർ ഷാജിയെ മർദിച്ചെന്നും സുധാകരൻ ആരോപിച്ചു.

ഫോണിൽ വിളിച്ചും ഷാജിയെ ഭീഷണിപ്പെടുത്തിയിരുന്നു. മാനസിക സമ്മർദം മൂലമാണ് അദ്ദേഹം ജീവനൊടുക്കിയത്. ഒരു കൊലപാതകം എന്ന രീതിയിലാണ് ഈ കേസ് അന്വേഷിക്കേണ്ടത്. എസ്.എഫ്.ഐ പ്രവർത്തകരെ ഇറക്കിവിട്ട് നാട് കുട്ടിച്ചോറാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എസ്.എഫ്.ഐയുടെ അതിക്രമങ്ങളെ ഏത് രീതിയിലും പ്രതിരോധിക്കാൻ തയ്യാറാണെന്നും സുധാകരൻ വ്യക്തമാക്കി.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News