'അമ്മ... ഭൂമിയിലെ ദൈവം' മാതൃദിനാശംസയുമായി കെ സുധാകരൻ

മാതൃദിനത്തിൽ ആശംസയുമായി കോൺഗ്രസ്സ് നേതാവ് കെ. സുധാകരൻ.

Update: 2021-05-09 05:54 GMT

മാതൃദിനത്തിൽ ആശംസയുമായി കോൺഗ്രസ്സ് നേതാവ് കെ. സുധാകരൻ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അമ്മമാരുടെ സ്നേഹവും കരുതലും ഓർമിപ്പിക്കുന്ന കുറിപ്പുമായി സുധാകരൻ എത്തിയത്.

'അമ്മ...

ഭൂമിയിലെ ദൈവം.

ഏവർക്കും മാതൃദിനാശംസകൾ!' സുധാകരൻ കുറിച്ചു. അമ്മയുമൊത്തുള്ള പഴയ കാല ചിത്രത്തിനൊപ്പമാണ് കുറിപ്പ്. തലയിൽ കൈ വെച്ച് സുധാകരനെ അമ്മ മാധവി അനുഗ്രഹിക്കുന്നതാണ് ചിത്രം. നിലവിൽ കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ആണ് കെ.സുധാകരൻ.

സ്‌നേഹത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീകമായി കരുതുന്ന അമ്മമാരുടെ ദിവസം എന്ന നിലക്കാണ് അന്താരാഷ്ട്ര മാതൃദിനം ലോകം ആഘോഷിക്കുന്നത്. മേയ് മാസത്തിലെ രണ്ടാം ഞായറാഴ്‌ചയാണ് മാതൃദിനമായി ആചരിക്കുന്നത്. പുരാതന ഗ്രീസ് ജനതയാണ് ഈ മാതൃദിനാഘോഷം തുടങ്ങിവെച്ചതെന്നും ശേഷമാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഈ സന്ദേശം കൈമാറിയതെന്നും പറയപ്പെടുന്നു.

Advertising
Advertising

അമ്മ...

ഭൂമിയിലെ ദൈവം.

ഏവർക്കും മാതൃദിനാശംസകൾ!

Posted by K Sudhakaran on Saturday, May 8, 2021

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News