കെ.പി.സി.സി ഫണ്ട് കെ സുധാകരൻ ധൂർത്തടിക്കുന്നു: തമ്പാനൂർ സതീഷ്

പി. ശശിക്കെതിരെ പീഡന പരാതി ഉന്നയിച്ച ഡി.വൈ.എഫ്.ഐ നേതാവിന് കെ.പി.സി.സി ഓഫീസിൽ ജോലിയും പിന്നീട് പണവും സുധാകരൻ നൽകിയതായി സതീഷ്

Update: 2024-03-10 09:39 GMT

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരെ ആരോപണവുമായി തിരുവനന്തപുരം മുൻ ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ്. കെ.പി.സി.സി ഫണ്ട് കെ സുധാകരൻ ധൂർത്തടിക്കുന്നുവെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ പീഡന പരാതി ഉന്നയിച്ച ഡി.വൈ.എഫ്.ഐ നേതാവിന് കെ.പി.സി.സി ഓഫീസിൽ ജോലിയും പിന്നീട് പണവും സുധാകരൻ നൽകിയതായി സതീഷ് ആരോപിച്ചു.

പി. ശശിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ എൻ അജിത് കുമാർ വ്യാജ പീഡന പരാതി ഉന്നയിച്ചു. തുടർന്ന് കെ സുധാകരൻ ഇയാളെ സംരക്ഷിച്ചു. കെ.പി.സി.സി ഓഫീസിൽ ജോലി കൊടുത്തത് കൂടാതെ, അജിത് കുമാറിന് ലക്ഷങ്ങൾ സുധാകരൻ നൽകി. ഇത് കെ.പി.സി.സി ഫണ്ടിൽനിന്നാണ് നൽകിയത്. അതിൽ 10 ലക്ഷം രൂപ കെ.പി.സി.സി അക്കൗണ്ടിൽ നിന്നും ട്രാൻസ്ഫർ ചെയ്തു. ഇത് കൂടാതെ ലക്ഷങ്ങൾ കൊടുത്തുവെന്നും സതീഷ് ആരോപിച്ചു.

Advertising
Advertising

കെ.പി.സി.സി സെക്രട്ടറിമാരുടെ ഭാരവാഹിപ്പട്ടിക ഏകപക്ഷീയമാണെന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് സതീഷ് ഡി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചത്. തുടർന്ന് രാഷ്ട്രീയം ഉപേക്ഷിക്കാൻ ആലോചിക്കുന്നതായി സതീഷ് ഫേസ്ബുക്ക് പോസ്റ്റിലും വ്യക്തമാക്കി. പിന്നാലെയാണ് സുധാകരനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News