'പാർട്ടിക്ക് വിധേയനെങ്കിൽ പാർട്ടിയിലുണ്ടാവും'; തരൂരിന് താക്കീതുമായി കെ.സുധാകരൻ

തരൂരിനോട് പറയാനുള്ളതൊക്കെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. തരൂർ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വഴിയിലേക്ക് എത്തിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

Update: 2021-12-26 09:05 GMT

ശശി തരൂരിന് താക്കീതുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ശശി തരൂർ പാർട്ടിക്ക് വിധേയനെങ്കിൽ പാർട്ടിയിലുണ്ടാവും. ഒരേ ഒരു ശശി തരൂർ അല്ല കോൺഗ്രസ്. പാർട്ടി തീരുമാനം കെ. സുധാകരനും ശശി തരൂരിനും ഒരുപോലെയാണെന്നും സുധാകരൻ പറഞ്ഞു.

പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണ്. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവാം. ഒടുവിൽ പാർട്ടി നയത്തിന് ഒപ്പമാകണം. തരൂരിന്റെ കഴിവിനെ അംഗീകരിക്കുന്നു. പാർട്ടി പറയുന്നിടത്ത് എംപി നിൽക്കണം എന്ന് മാധ്യമങ്ങൾ പറയേണ്ടതാണ്. തരൂരിനോട് പറയാനുള്ളതൊക്കെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. തരൂർ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വഴിയിലേക്ക് എത്തിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

കമ്മീഷൻ ലക്ഷ്യമിട്ടാണ് സർക്കാർ കെ റെയിൽ നടപ്പാക്കാൻ വാശിപിടിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു. ആര് എതിർത്താലും പദ്ധതിയുമായി മുന്നോട്ടുപോവുമെന്ന് മുഖ്യമന്ത്രി പറയാമോ? ജനത്തിന് പദ്ധതിയിൽ താൽപര്യമുണ്ടോ എന്ന് നോക്കണം. സർവേ നടത്താനാണ് യുഡിഎഫ് പറയുന്നത്. ജനങ്ങളുടെ ഭാഗം കേൾക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News