പുരാവസ്തു തട്ടിപ്പ് കേസിൽ കെ.സുധാകരനെ ഇന്ന് ചോദ്യംചെയ്യും

പരാതിക്കാർ മോൻസണ് നൽകിയ പണത്തിൽ പത്ത് ലക്ഷം രൂപ സുധാകരന് നൽകിയെന്ന് മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍

Update: 2023-06-23 04:25 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പണമിടപാടിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ക്രൈംബ്രാഞ്ചിന്റെ കളമശ്ശേരി ഓഫീസിൽ ഹാജരാകാൻ ആണ് നിർദേശം. പരാതിക്കാർ മോൻസന് നൽകിയ 25 ലക്ഷം രൂപയിൽ പത്തുലക്ഷം കെ സുധാകരൻ കൈപ്പറ്റിയെന്ന് മോൺസന്റെ മുൻജീവനക്കാർ മൊഴി നൽകിയിരുന്നു. ഇത് സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകൾ അടക്കം ഉണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ.

നേരത്തെ ഹൈക്കോടതി കെ സുധാകരന് രണ്ടാഴ്ചത്തേക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയാലും 50,000 രൂപയുടെ ബോണ്ടിൽ വിട്ടയക്കണമെന്നാണ് നിർദേശം. സാക്ഷിമൊഴികളെ സ്വാധീനിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചത്തേക്കാണ് ഇടക്കാല ഉത്തരവ്.23ന് സുധാകരൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും കോടതി അറിയിച്ചു.

Advertising
Advertising

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News