ധീരജിന്റേത് സി.പി.എം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വം; കെ.സുധാകരൻ

ഇടതുപക്ഷം തിരുവാതിര നടത്തി ആഹ്ലാദിക്കുകയാണ്

Update: 2022-01-12 07:42 GMT
Editor : ലിസി. പി | By : Web Desk

ഇടുക്കി എൻജിനീയറിങ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ മരണം സി.പി.എം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ കലാപശ്രമത്തിന്റെ രക്തസാക്ഷിയാണ് ധീരജ്. ഇടതുപക്ഷത്തിന് ധീരജിന്റെ മരണത്തിൽ തെല്ലും ദു: ഖമില്ല. തിരുവാതിര നടത്തി ആഹ്ലാദിക്കുകയായിരുന്നു സി.പി.എം ചെയ്യുന്നത്. സ്ഥലം വാങ്ങാനായിരുന്നു പാർട്ടിക്ക് തിടുക്കമെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിഷേധത്തിന്റെ മറവിൽ വ്യാപക അക്രമമാണ് ഡി.വൈ.എഫ്.ഐ നടത്തുന്നത്. ഇടുക്കിയിലെന്താണ് നടന്നത് എന്നുപറഞ്ഞ എസ്.പിയെ എം.എം.മണി ഭീഷണിപ്പെടുത്തുകയാണ്. ദിവസങ്ങളായി ഇടുക്കി എൻജിനീയറിങ് കോളജിൽ നടക്കുന്ന അക്രമങ്ങളിൽ നിരവധി കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.

കലാലയങ്ങളിൽ കെ.എസ്.യു പ്രവർത്തകർ മർദ്ദനത്തിന് ഇരയാകുകയാണ്. കോൺഗ്രസ് കെട്ടിടങ്ങളും വ്യാപകമായി ആക്രമിക്കുന്നു. പൊലീസ് ഇതിൽ യാതൊരു നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News